മെല്‍ബണ്‍: ആസ്ത്രേല്യന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍ കിരീടം മഹേഷ് ഭൂപതി-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. ഞായറാഴ്ച നടന്ന ഫൈനലില്‍ എതിരാളികളെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്പിച്ചാണ് ഇന്ത്യന്‍ താരം ഭൂപതിയും സ്വിറ്റ്സര്‍ലാന്റിന്റെ ഹിംഗിസുമൊത്തുള്ള സീഡ് ചെയ്യപ്പെടാത്ത സഖ്യം കിരീടം നേടിയത്.
ആറാം സീഡ് കാനഡയുടെ ഡാനിയല്‍ നെസ്ററും റഷ്യയുടെ എലീന ലികോവ്സെവയും ചേര്‍ന്നുള്ള സഖ്യത്തെയാണ് ഇരുവരും ഫൈനലില്‍ തോല്പിച്ചത്. സ്കോര്‍: 6--3,6---3.
ഭൂപതി നേടുന്ന പത്താമത്തെ ഗ്രാന്റ് സ്ലാം കിരീടമാണിത്. മൂന്നാമത്തെ ഗ്രാന്റ്സ്ലാം ഡബിള്‍സ് കിരീടവും. നേരത്തെ യുഎസ് ഓപ്പണിലും വിബിംള്‍ഡണിലും ഭൂപതി മിക്സഡ് വിവിധ പങ്കാളികളോടൊപ്പം കിരീടം നേടിയിട്ടുണ്ട്.