Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിളിക്കൂട്ടില്‍ മായാക്കാഴ്‌ച

Fireworks are seen from outside the Olympic stadium ബെയ്‌ജിങ്‌: ഒടുവില്‍ ലോകം കാത്തിരുന്ന നിമിഷമെത്തി. ബെയ്‌ജിങിലെ ബേര്‍ഡ്‌-നെസ്റ്റ്‌ സ്റ്റേഡിയത്തില്‍ 29ാമത്തെ ഒളിമ്പിക്‌സിന്‌ തിരി തെളിഞ്ഞു.

ചൈനീസ്‌ ഘടികാരത്തില്‍ തങ്ങളുടെ ഭാഗ്യ നമ്പറായ എട്ട്‌ ആവര്‍ത്തിച്ച്‌ തെളിഞ്ഞതോടെ രഹസ്യങ്ങളുടെ വന്‍മതിലിനുള്ളില്‍ ഒളിപ്പിച്ചു വെച്ച മായാക്കാഴ്‌ചകള്‍ ചൈന കിളിക്കൂട്ടില്‍ തുറന്നു വിട്ടു.

ഇനി വരുന്ന 17 ദിനങ്ങള്‍ ലോകം കൂടുതല്‍ വേഗവും ഉയരവും കരുത്തും തേടിയുള്ള കുതിപ്പിന്റെ കായികമാമാങ്കത്തിന്‌ സാക്ഷ്യം വഹിയ്‌ക്കും.

ചൈനീസ്‌ സമയം എട്ട്‌ മണി എട്ട്‌ മിനിറ്റ്‌ എട്ട്‌ സെക്കന്‍ഡിനാണ്‌ ഉദ്‌ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്‌. ഗ്രീസിലെ ആതന്‍സില്‍ നിന്നുമാരംഭിച്ച്‌ ലോകം ചുറ്റിയെത്തിയ ഒളിമ്പിക്‌ ദീപശിഖയില്‍ നിന്ന്‌ സ്റ്റേഡിയത്തിലെ വിളക്കിലേക്ക്‌ പകര്‍ന്നതോടെ ചടങ്ങുകള്‍ക്ക്‌ ഔദ്യോഗികമായി തുടക്കം കുറിച്ചു.

ഒറ്റപ്പെടലിന്റെയും പട്ടിണിയുടെയും ആഴക്കടലില്‍ നിന്നും സമ്പന്നതയുടെ കൊടുമുടിയിലേറിയ രാജ്യത്തിന്റെ മുഴുവന്‍ പ്രതാപവും വിളിച്ചൊതുന്നതായിരുന്നു ഒളിമ്പിക്‌സ്‌ ഉദ്‌ഘാടന ചടങ്ങ്‌.

വെടിമരുന്ന്‌ കണ്ടു പിടിച്ച നാടിന്റെ മാനത്തെ വര്‍ണ്ണപ്പൂരം ഉദ്‌ഘാടന ചടങ്ങ്‌ വീക്ഷിയ്‌ക്കാനെത്തിയ കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.

ഇതിന്‌ ശേഷം പതിനായിരത്തോളം കലാകാരന്മാര്‍ അവതരിപ്പിച്ച കലാപ്രകടനങ്ങള്‍ ചൈനയുടെ പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്നതായിരുന്നു.

'ഒരു സ്വപ്നം ഒരു ലോകം' എന്ന ഒളിന്പിക്സ് സന്ദേശം അന്വര്‍ഥമാക്കുന്ന വിധം ഇനിയുള്ള ദിനങ്ങള്‍ ലോകത്തിന്റെ കണ്ണുകള്‍ മുഴുവന്‍ ഈ കിളിക്കൂട്ടിലായിരിക്കും.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Friday, August 8, 2008, 18:22 [IST]
Other articles published on Aug 8, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+