Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകം ചൈനയിലേക്ക്‌

ബെയ്‌ജിങ്‌: ലോകം കാത്തിരുന്ന ഒളിമ്പിക്‌സ്‌ കായിക മാമാങ്കത്തിന്‌ വെള്ളിയാഴ്‌ച തുടക്കമാവും. 08:08:08: ചൈനീസ്‌ സമയം രാത്രി 08.08 ന്‌ ബെയ്‌ജിങിലെ നാഷ്‌ണല്‍ സ്റ്റേഡിയത്തില്‍ ദീപം ജ്വലിയ്‌ക്കുന്നതോടെ വന്‍മതിലിന്റെ താഴ്‌ വരയില്‍ നാലാണ്ടുകള്‍ കാത്തുവെച്ച കായികലോകത്തിന്റെ ഊര്‍ജ്ജ സംഭരണികള്‍ തുറക്കപ്പെടും.
രഹസ്യങ്ങളുടെ വന്‍മതിലുകളാല്‍ ചുറ്റപ്പെട്ട ഉദ്‌ഘാടന ചടങ്ങുകള്‍ ഇന്ത്യന്‍ സമയം വൈകിട്ട്‌ 5.38നാണ്‌ തുടങ്ങുന്നത്‌.

133 കോടി ജനങ്ങളുള്ള ജനകീയ ചൈന ഈ നിമിഷത്തിനായി കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി കാത്തിരിയ്‌ക്കുകയാണ്‌. മൂന്നര മണിക്കൂറോളം നീളുന്ന ഉദ്‌ഘാടന ചടങ്ങില്‍ പതിനായിരത്തിലേറെ കലാകാരന്മാരാണ്‌ അണി നിരക്കുക.

ചൈനക്കാര്‍ക്ക്‌ ഒളിമ്പിക്‌സ്‌ വെറുമൊരു കായിക മാമാങ്കം മാത്രമല്ല, സ്വന്തം നാട്‌ തിളങ്ങുന്നുവെന്ന്‌ ലോകത്തിന്‌ മുന്നില്‍ വെളിപ്പെടുത്താനുള്ള വേദി കൂടിയാണ്‌‌. ലോകമെങ്ങും ചൈനീസ്‌ വിരുദ്ധ വികാരം അലയടിച്ചുയരുമ്പോഴും ഇതിനെയെല്ലാം മറികടന്ന്‌ ഒളിമ്പിക്‌സിന്റെ വിജയമെന്ന ലക്ഷ്യത്തിലേക്ക്‌ ചൈന എത്തുകയാണ്‌.

ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഒളിമ്പിക്‌സ്‌ ഉദ്‌ഘാടന ചടങ്ങ്‌ എന്ന പദവി കൂടി ചൈനയ്‌ക്ക്‌ ഇതോടെ സ്വന്തമാകും. ഏകദേശം 420 കോടി രൂപയാണ്‌ ചൈന ഈ മൂന്നര മണിക്കൂറിന്‌ വേണ്ടി ചെലവഴിയ്‌ക്കുന്നത്‌.

ആതന്‍സ്‌ ഒളിമ്പിക്‌സിന്റെ രണ്ടിരട്ടി കൂടുതല്‍ വരുമിത്‌. വെള്ളിയാഴ്‌ചത്തെ ചടങ്ങുകള്‍ ഏകദേശം 4000 ഓളം കോടി ജനങ്ങള്‍ ടിവിയിലൂടെയും മറ്റും വീക്ഷിയ്‌ക്കുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.

ലോകരാജ്യങ്ങളിലെ നേതാക്കന്മാരെല്ലാം ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ബെയ്‌ജിങിലെത്തി ചേര്‍ന്നിട്ടുണ്ട്‌. ഇന്ത്യയില്‍ നിന്ന്‌ സോണിയ ഗാന്ധിയും മക്കളായ പ്രിയങ്ക, രാഹുല്‍ ഗാന്ധി എന്നിവരും ഇവിടെയെത്തിയിട്ടുണ്ട്‌.

Story first published: Friday, August 8, 2008, 10:08 [IST]
Other articles published on Aug 8, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+