ബംഗ്ലാദേശിന് ആദ്യ ജയം

ശനിയാഴ്ച നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.2 ഓവറില്‍ 205 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റ് ചെയ്ത അയര്‍ലന്‍ഡിന്റെ എല്ലാവരും 178 റണ്‍സെടുക്കുന്നതിനിടെ പുറത്തായി.
പാര്‍ട് ടൈം സ്പിന്നറായ മുഹമ്മദ് അഷ്‌റഫുള്ളാണ് മത്സരം ബംഗ്ലാദേശിന്റെ വരുതിയിലാക്കിയത്. എങ്കിലും ഒരുഘട്ടത്തില്‍ മത്സരം അയര്‍ലണ്ട് നേരിടുമെന്നും തോന്നിപ്പിച്ചു. നാട്ടുകാരുടെ മുമ്പിലെ മത്സരം അഭിമാനപ്രശ്‌നമായി എടുത്ത ബംഗ്ലാ ടീമിനെ രക്ഷിച്ചത്
ബംഗ്ലാ പേസര്‍ ഷഫിയുള്‍ ഇസ്ലാമിന്റെ നാലു വിക്കറ്റ് പ്രകടനമാണ്. അവസാനത്തെ നാല് വിക്കറ്റുകളില്‍ മൂന്നും ഷഫിയാണ് പിഴുതത്. 38 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നീല്‍ ഒബ്രിയാനാണ് ടോപ് സ്‌കോറര്‍. സഹോദരന്‍ കെവിന്‍ 37 റണ്‍സെടുത്തു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന്റെ ബാറ്റിംഗും മോശമായിരുന്നു. ഇന്ത്യക്കെതിരേ പൊരുതിയ ബംഗ്ലാ നിര അയര്‍ലന്‍ഡിനു മുന്നില്‍ പതറി. 44 റണ്‍സെടുത്ത ബംഗ്ലാ ഓപ്പണര്‍ തമീം ഇഖ്ബാലാണു മത്സരത്തിലെ താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications