Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെകുത്താന്‍മാരെ റോയല്‍സ് അട്ടിമറിച്ചു

ജൊഹന്നാസ് ബര്‍ഗ്: ദില്ലിയുടെ ചെകുത്താന്‍മാരെ അട്ടിമറിച്ച് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് മുന്നോട്ട്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ഏഴു വിക്കറ്റിന് തകര്‍ത്താണ് അനില്‍ കുംബ്ലെയുടെ റോയല്‍ ചലഞ്ചേഴ്സ് സെമി സാധ്യത നിലനിര്‍ത്തിയത്.

ഈ ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്‍റുമായി ബാംഗ്ലൂര്‍ നാലാം സ്ഥാനത്താണ്. 56 പന്തില്‍ 58 റണ്‍സും 17 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടിയ ജാക്വസ് കാലിസാണ് ചലഞ്ചേഴ്സിനെ വിജയത്തിലെത്തിച്ചത്. കാലിസ് തന്നെയാണ് കളിയിലെ കേമന്‍.

സെമിസാധ്യതകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമെന്ന നിലയില്‍ കളത്തിലിറങ്ങിയ ബാംഗ്ലൂരിന് പ്രവീണ്‍കുമാറിന്റെ മികച്ച ബൗളിങ് തുടക്കത്തിലെ ആധിപത്യം നേടുന്നതിന് സഹായകമായി

ദില്ലിയുടെ സ്കോര്‍ ഒന്നില്‍ നില്‍ക്കെ ഓപ്പണര്‍ വീരേന്ദര്‍ സേവാഗിനെയും മിഥുന്‍ മന്‍ഹാസിനെയും പ്രവീണ്‍ പൂജ്യരായി മടക്കി. പിന്നീട് ഒത്തു ചേര്‍ന്ന എബ്രഹാം ഡിവില്ലിയേഴ്സ്- ഗൗതം ഗംഭീര്‍ സഖ്യം മികച്ച കൂട്ടുകെട്ടുയര്‍ത്തുമെന്ന് കരുതിയെങ്കിലും കാലിസ് ഗംഭീറിനെ (27) പുറത്താക്കിയതോടെ ദില്ലി അപകടം മണത്തു.

സ്കോര്‍ 65 ല്‍ നില്‍ക്കെ ഡിവില്ലിയേഴ്സിനെ (28) റോലൊഫ് വാന്‍ഡര്‍ മെര്‍വ് പുറത്താക്കിയതോടെ ദില്ലിയുടെ തകര്‍ച്ച തുടങ്ങി. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും 29 പന്തില്‍ 31 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്കാണ് ദില്ലിയെ മാന്യമായ സ്കോറിലെത്തിച്ചത്.

135 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചല ഞ്ചേഴ്സിന്റെ ഓപ്പണിങ് പതിവു പോലെ പരാജയപ്പെട്ടു. റോബിന്‍ ഉത്തപ്പ (1) ആശിഷ് നെഹ്റയ്ക്കു കീഴടങ്ങി. പിന്നീട് ഒത്തു ചേര്‍ന്ന രാഹുല്‍ ദ്രാവിഡ് - കാലിസ് സഖ്യം സ്കോര്‍ 72 വരെയെത്തിച്ചു. വ്യക്തിഗത സ്കോര്‍ 38ല്‍ നില്‍ക്കെ ദ്രാവിഡ് പുറത്തായപ്പോഴേക്കും ബാംഗ്ലൂര്‍ വിജയത്തോട് അടുത്തെത്തിയിരുന്നു. പിന്നീടെത്തിയ റോസ് ടെയ് ലര്‍ 12 പന്തില്‍ 25 റണ്‍സ് നേടിയതോടെ ബാംഗ്ലൂരിന്റെ വിജയം എളുപ്പമായി.

Story first published: Wednesday, December 7, 2011, 14:26 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+