Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൈന ജയിച്ചെങ്കിലും ഹൈദരാബാദ് തോറ്റു

ദില്ലി: ഇന്ത്യന്‍ ബാഡമിണ്‍ ലീഗില്‍ ഹൈദരാബാദിന്റെ സൈന നെഹ്വാളിന് വീണ്ടും ജയം. ബംഗാ ബീറ്റ്‌സിന്റെ യിങ് തായ് സുവിനെയാണ് സൈന തോല്‍പിച്ചത്. സ്‌കോര്‍: 21-17, 14-21,11-8. സൈന ജയിച്ചെങ്കിലും മറ്റ് മത്സരങ്ങളില്‍ മികച്ച പ്രകടം കാഴ്ചവച്ച ബംഗാ ബീറ്റ്സ് 3-2 ന് ഹൈദരാബാദിനെ തോല്‍പിച്ചു.

2013 ആഗസ്റ്റ് 28 ന് ആദ്യം നടന്ന മത്സരത്തിലും ഹൈദരാബാദ് ഹോട്ട് ഷോട്ട്‌സിന് തന്നെയായിരുന്നു വിജയം. ബംഗാ ബീറ്റ്‌സിന്റെ ഐക്കണ്‍ താരം പി കശ്യപിനെ തനോങ്‌സക് സൈന്‍സോംബൂന്‍സ്‌ക് ആണ് അട്ടിമറിച്ചത്.നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കശ്യപിന്റെ പരാജയം.സ്‌കോര്‍: 21-20, 21-18.

Saina Nehwal IBL

ആദ്യ സെറ്റ് ആനായാസം നേടിയ സൈന നെഹ്വാള്‍ രണ്ടാം സെറ്റില്‍ ഇത്തിരി പിറകോട്ടടിച്ചു. ഫലം ബംഗാ ബീറ്റ്‌സിന് ചെറിയൊരു പ്രതീക്ഷ. എങ്കിലും അവസാന സെറ്റില്‍ സൈന നന്നായി തിരിച്ചടിച്ചു. ദിവസത്തെ ഏറ്റം ആവേശമേറിയ മത്സരമായിരുന്നു ഇത്. മികച്ച സ്മാഷുകളും റാലി ഷോട്ടുകളുമായി ഇരുവരും കാണികളുടെ മനം കുളിര്‍പ്പിച്ചു.

പോയന്റ് നിലയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ബംഗാ ബീറ്റ്‌സ് ഉള്ളത്. എങ്കിലും ആശ്വാസമെന്ന നിലയില്‍ ഹൈദരാബാദ് ഹോട്ട്‌ഷോട്ട്‌സിനെ അട്ടിമറിക്കാന്‍ അവര്‍ക്കായി. ആദ്യ രണ്ട് വിജയങ്ങള്‍ക്ക് ശേഷം ഹൈദരാബാദ് ടീമിന്റെ അടിപതറുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.

പുരുഷ ഡബിള്‍സില്‍ ബംഗാ ബീറ്റ്‌സിന്റെ കാര്‍സ്റ്റെന്‍ മൊഗെന്‍സെന്‍-അക്ഷയ് ജയറാം സഖ്യം ഹൈദരാബാദിന്റെ ഷെം ഘോഷ്-വാ ലിം കിം സഖ്യത്തെ തോല്‍പിച്ചു. സ്‌കോര്‍: 15-21,21-15, 11-1. പുരുഷ സിംഗിള്‍സിലെ മറ്റൊരു മത്സരത്തില്‍ റൈസിങ് സ്റ്റാര്‍ അജയ് ജയറാമിനെ ബംഗാ ടീം അട്ടിമറിച്ചു. ലോക ഒമ്പതാം നമ്പര്‍ താരമായ ജാന്‍ ഒ ജോര്‍ഗെന്‍സനാണ് ജയിച്ചത്. ജോര്‍ഗെന്‍സന്റെ ആദ്യ ഐബിഎല്‍ വിജയമായിരുന്നു ഇത്.മിക്‌സഡ് ഡബിള്‍സിലും ബംഗാ വിജയ ഗാഥ തുടര്‍ന്നു.

മികച്ച വിജയം നേടിയെങ്കിലും ബംഗാ ബീറ്റ്‌സിന് സെമിപ്രവേശനം സാധ്യമല്ല. പോയന്റ് നിലയില്‍ അവസാനമായിപ്പോയി എന്നത് തന്നെ പ്രശ്‌നം. തോറ്റെങ്കിലും രണ്ട് പോയന്റ് സ്വന്തമാക്കിയ ഹൈദരാബാദ് ആണ് ഇപ്പോള്‍ പോയന്റ് നിലയില്‍ ഒന്നാമതുള്ളത്.

Story first published: Wednesday, August 28, 2013, 11:30 [IST]
Other articles published on Aug 28, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+