പാകിസ്താനും ഇംഗ്ലണ്ട് അണ്ടര്‍ 23 ടീമിനുമെതിരായ സൗഹൃദമല്‍സരങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിന്നതോടെ തന്നെ ബൂട്ടിയയുടെ വിരമിക്കലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. എ.എഫ്.സി ചലഞ്ച് കപ്പ് നേടാനായതും ഏഷ്യന്കപ്പിനു യോഗ്യത നേടിയതും മറക്കാനാവാത്ത നിമിഷങ്ങളാണ്.
കുറച്ചുകാലം കൂടി രാജ്യത്തിനുവേണ്ടി കളിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, കഴിഞ്ഞ ഏഴെട്ടുമാസമായി നിരവധി പരിക്കുകള്‍ വേട്ടയാടുന്നു. ഇനി യുനൈറ്റഡ് സിക്കിം എഫ്.സി എന്ന സ്വന്തം ക്ലബ്ബിനുവേണ്ടി മാത്രം കളിക്കുകയാണ് ലക്ഷ്യം.
ജീവിതത്തിലും നമ്മള് വിചാരിക്കുന്നതു പോലെ നടക്കാത്ത പലകാര്യങ്ങളുമുണ്ട്. കളിക്കാരനെന്ന നിലയില്‍ രാജ്യത്തെ സേവിക്കാന്‍ കഴിയില്ലെങ്കിലും ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ആവശ്യപ്പെടുന്ന ഏതു രീതിയിലും കളിയുമായി സഹകരിച്ചു പോവാന്‍ തയ്യാറാണ്.