പരിക്കിനെ തുടര്‍ന്ന് ഏഷ്യാകപ്പിലെ ഒരൊറ്റ മല്‍സരത്തിലും ബൂട്ടിയക്കു കളിക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കളിയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.
തീവ്രപരിശീലനത്തിലാണ്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ എല്ലാം അറിയാം- ഒരു ദശകത്തോളം ഇന്ത്യന്‍ ഫുട്ബോളിന്റെ നെടും തൂണായിരുന്ന ബൂട്ടിയ പറഞ്ഞു.
അന്താരാഷ്ട്രരംഗത്തുനിന്നു മാത്രമല്ല, ക്ലബ്ബ് ഫുട്ബോളില്‍ നിന്നു കൂടി രാജിവയ്ക്കാനുള്ള ഒരുക്കത്തിലാണ്. കൂടാതെ സ്വന്തം ക്ലബ്ബായ സിക്കി യുനൈറ്റഡിന്റെ ഫെഡറേഷന് കപ്പ് യോഗ്യതാറൗണ്ട് മല്‍സരങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ടീമിന് ദേശീയ കോച്ചു വേണോ വിദേശകോച്ച് വേണോ എന്നു തീരുമാനിക്കേണ്ടത് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനാണ്. നിലവിലുള്ള കോച്ച് ആല്‍ബെര്‍ട്ടോ കൊളോസയ്ക്ക് കുറച്ചുകൂടി സമയം നല്‍കണമെന്ന അഭിപ്രായമുണ്ട്.
ഇന്ത്യന്‍ ടീം പാകിസ്താന് ഫുട്ബോള്‍ ടീമുമായും ഇംഗ്ലണ്ട് അണ്ടര്‍ 23, സ്കോട്ട്ലന്റ് അണ്ടര്‍ 21 ടീമുകളുമായും ഏറ്റുമുട്ടും.