മൊഹാലി: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാമത്തെ ടെസ്റിന്റെ ആദ്യദിവസം വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തിവച്ചു.
കളി നിര്‍ത്തുമ്പോള്‍ മൂന്നിന് 118 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 43 റണ്‍സുമായി കെവിന്‍ പീറ്റേഴ്സണും റണ്ണൊന്നുമെടുക്കാതെ പോള്‍ കോളിംഗ്വുഡുമാണ് ക്രീസില്‍.
നേരത്തെ ഇര്‍ഫാന്‍ പഠാന്‍ ഇന്ത്യക്കു മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണര്‍മാരായ ആന്‍ഡ്രൂ സ്ട്രോസ് (18), അലസ്റയര്‍ കുക്ക് (17) എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി പഠാന്‍ സന്ദര്‍ശകര്‍ക്ക് ആഘാതമേല്പിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം ഇംഗ്ലണ്ട് കളിയിലേക്ക് തിരിച്ചുവരുന്നതിനിടയിലാണ് അനില്‍ കുംബ്ലെയുടെ പന്തില്‍ ഇയാന്‍ ബെല്ലിന്റെ (38) വിക്കറ്റ് നഷ്ടപ്പെട്ടത്.