വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐബിഎല്‍: അവാധെ വാറിയേഴ്‌സ്-ഹൈദരാബാദ് ഫൈനല്‍

By Soorya Chandran

ബാംഗ്ലൂര്‍: ഇന്ത്യന്‍ ബാഡ്മിണ്‍ ലീഗിന്റെ ആദ്യ സീസണിലെ ഫൈനലില്‍ അവാധെ വാറിയേഴ്‌സ് ഹൈദരാബാദ് ഷോട്ട് ഷോട്ട്സിനെ നേരിടും. 2013 ആഗസ്റ്റ് 29 ന് നടന്ന രണ്ടാം സെമി ഫൈനലില്‍ മുംബൈ മാസ്റ്റേഴ്‌സിന തോല്‍പിച്ചാണ് അവാധെ ഫൈനല്‍ ബര്‍ത്ത് നേടിയത്.

ആവേശം തുടിക്കുന്ന മത്സരമായിരുന്നു വ്യാഴാഴ്ച ബാംഗ്ലൂരില്‍ നടന്നത്. വിജയം ആര്‍ക്കൊപ്പമെന്ന് അവസാന നിമമിഷം വരെ കാണികളും കളിക്കാരും ആശങ്കയിലായിരുന്നു. ഒടുവില്‍ രണ്ടിനെതിരെ മൂന്ന് മത്സരങ്ങള്‍ ജയിച്ച് അവാധെ ഫൈനലിലെത്തി.

PV Sindhu IBL

ഓള്‍ ഇംഗ്ലണ്ട് ചാമ്പയ്ന്‍ ടിന്‍ ബൗണിനെ അട്ടിമറിച്ച പിവി സിന്ധുവിന്റെ പ്രകടമായിരുന്നു ഏറ്റവും ശ്രദ്ധേയം. മുംബൈ മാസ്റ്റേഴ്‌സിന്റെ ഐക്കണ്‍ താരവും ലോക ഒന്നാം നമ്പറും ആയ ലീ ചോങ് വീ മികച്ച വിജയത്തോടെയാണ് മത്സരം തുടങ്ങിയത്. വാറിയേഴ്‌സിന്റെ ഗുരുസായി ദത്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലീ ചോങ് അടിയറവ് പറയിപ്പിച്ചത്.സ്‌കോര്‍:21-15,21-7.

എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ തിരിച്ചടിച്ച് സിന്ധു കരുത്ത് തെളിയിച്ചു. ടിന്‍ ബൗണിന്റെ അനുഭവ പരിചയവും കരുത്തുമൊന്നും സിന്ധുവെന്ന 18 കാരിയുടെ ആവേശത്തിന് മുന്നില്‍ വിജയിച്ചില്ല. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ടിന്‍ ബൗണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു അട്ടിമറിക്കുകയായിരുന്നു. സ്‌കോര്‍ 21-16,21-13.

ഓരോ വിജയങ്ങള്‍ നേടി ഇരു ടീമുകളും തുല്യ പോയന്റുമായി നില്‍ക്കുമ്പോഴാണ് അടുത്ത മത്സരം. പുരുഷ ഡബിള്‍സ്. മുംബൈ മാസ്റ്റേഴ്‌സിന്റെ സുമിത് റെഡ്ഡി- പ്രണവ് ജെറി ചോപ്ര സഖ്യത്തെ തോല്‍പിച്ച് അവാധെയുടെ മാര്‍ക്കിസ് കിഡോ-മാത്തിയാസ് ബോ സഖ്യം വിജയം നേടി. . പുരുഷ സിംഗിള്‍സിലാണ് അടുത്ത മത്സരം നടന്നത്. അവാധെയുടെ കെ ശ്രീകാന്തിനെ എങ്ങനെയോ തോല്‍പിച്ച് മുംബൈയുടെ ഇവാനോവ് മാനം കാത്തു.

രണ്ട് ടീമുകള്‍ക്കും രണ്ട് പോയന്റ് വീതം ആയപ്പോള്‍ ഫലം നിര്‍ണിക്കുന്ന മിക്‌സഡ് ഡബിള്‍സ് എത്തി. ലോകം കാത്തു നിന്ന മത്സരത്തില്‍ സഹോദരി സഹോദര സഖ്യമായ മാര്‍ക്കിസ് കിഡോ-ബിയ ബെര്‍ണാഡത്ത് സഖ്യം മുംബൈ ടീമിനെ തകര്‍ത്തു.

Story first published: Friday, August 30, 2013, 10:11 [IST]
Other articles published on Aug 30, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X