രാശിയില്ലാത്ത ടീം ജയിക്കുന്നതെങ്ങനെ?
സിംല ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും ഇന്ത്യ നാണം കെട്ട് പുറത്തായതിന്‍റെ കാരണം ചാനലുകളുടെ ന്യൂസ് റൂമുകളിലെത്തിയ വിദഗ്ധര്‍ക്ക് കണക്കില്ല. രാജ്യത്തിനകത്തും പുറത്തുമുളള കളിയെഴുത്തുകാരും കമന്‍റേറ്റര്‍മാരും മുന്‍താരങ്ങളുമൊന്നും സ്വപ്നത്തില്‍ പോലും കാണാത്ത ഒരു കാരണമുണ്ട്.
കോച്ച് ഗ്രെഗ് ചാപ്പലിന്‍റെ ഗ്രഹദോഷവും വെസ്റ്റ് ഇന്‍ഡീസിലേയ്ക്ക് വിമാനം കയറിയ സമയത്തിന്റെ കുഴപ്പവും കാരണമാണ് ഇന്ത്യ ലോകകപ്പില്‍ രണ്ടാം റൗണ്ടില്‍പോലും എത്താതെ പുറത്തായത്.
രാജ്യത്തിലെ പ്രമുഖ ജ്യോതിഷികളുടേയാണ് ഈ കണ്ടെത്തല്‍. ആകാശ ഗോളങ്ങള്‍ ശരിയായ രാശിയിലല്ലെങ്കില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനെന്നല്ല, സാക്ഷാല്‍ ദേവേന്ദ്രന്‍ പോലും ഡക്കായി പുറത്താകും.
കളിക്കാരുടെയും കോച്ചിന്‍റെയും ഗ്രഹങ്ങള്‍ തമ്മില്‍ ഒരു സാമ്യവുമില്ലെന്നാണ് പ്രമുഖ ജ്യോതിഷിയായ അക്ഷയ് കുമാര്‍ ശര്‍മ്മ പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്.
ഇരുകൂട്ടരുടെയും ഗ്രഹങ്ങള്‍ അപകടകരമായ നിലകളില്‍ നിന്നാല്‍ എങ്ങനെ കളി ജയിക്കും? കളി ജയിച്ചിട്ടു വേണ്ടേ കപ്പു നേടാന്‍?
കളിക്കാരുടെ ജാതകവും ജനനസമയവുമൊക്കെ വിദഗ്ധരായ ജ്യോതിഷികളെ ഏല്‍പ്പിക്കണമെന്നും ശര്‍മ്മ ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൈയില്‍ കിട്ടിയാല്‍ കളിക്കാരുടെ ഭാവി അറിയാമെന്ന് ശര്‍മ്മ പറയുന്നു.
കളിക്കാരുടെയും കോച്ചിന്‍റെയും രാശി ശരിയല്ലെന്ന അഭിപ്രായം ജ്യോതിഷിയായ അമര്‍ ഗൗതമിനും ഉണ്ട്. ലോകകപ്പില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട സമയം മോശമായിരുന്നെന്ന് അഭിപ്രായമുളളതും ഇദ്ദേഹത്തിനാണ്.
ടീമിനെ തിരഞ്ഞെടുക്കുന്പോള്‍ കളിക്കാരുടെ രാശി കൂടി നോക്കിയിരുന്നെങ്കില്‍ എത്ര ലോകകപ്പുകള്‍ ഇന്ത്യയുടെ ഷോകേസില്‍ ഇരുന്നേനെ. ബിസിസിഐ എന്നു പറഞ്ഞു നടന്നാല്‍ പോരല്ലോ, കാര്യങ്ങള്‍ നേരെ ചൊവ്വേ ചെയ്യാനും അറിയേണ്ടേ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications