ദുബായ്: 2011ലെ ലോകകപ്പ് ക്രിക്കറ്റ് ഏഷ്യയില്‍ നടക്കും. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളായിരിക്കും ലോകകപ്പിന് ആതിഥ്യമരുളുക.
ഐസിസി എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ നടന്ന വോട്ടെടുപ്പില്‍ 13ല്‍ 10 വോട്ടുകളാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്കു ലഭിച്ചത്. ആസ്ത്രേല്യക്കും ന്യൂസിലാന്റിനും മൂന്ന് വോട്ട് ലഭിച്ചു.
2011ലെ ലോകകപ്പിന് ആതിഥ്യമരുളാന്‍ വേണ്ട ഒരുക്കങ്ങളെ കുറിച്ച് ഐസിസിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് ലളിത് മോഡി പറഞ്ഞു.