സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ടീമിലെ ഡിഫണ്ടര്‍ അന്‍റോണിയോ പ്യൂര്‍ട്ട (22) ഹൃദയാഘാതം മൂലം അന്തരിച്ചു.
സാഞ്ചസ് പിസ് യുവാനിലെ വിര്‍ജന്‍ ഡെല്‍ റോസിയോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ശനിയാഴ്ച ഗറ്റാഫേയുമായി നടന്ന ലാലിഗയിലെ സെവില്ലയുടെ ആദ്യ മത്സരത്തിനിടയില്‍ പ്യൂര്‍ട്ടയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു.
സെവില്ല 4-1 നു ജയിച്ച മത്സരത്തിന്‍റെ ഒന്നാം പകുതി അവസാനിച്ചപ്പോള്‍ തന്നെ പ്യൂര്‍ട്ട കുഴഞ്ഞു വീണിരുന്നു. ലാലിഗയിലെ ആദ്യ മത്സരത്തിന്‍റെ മുപ്പത്തഞ്ചാം മിനിറ്റിലായിരുന്നു പ്യൂര്‍ട്ട ആദ്യം കുഴഞ്ഞു വീണത്. അതിനു ശേഷം ബോധം മറയുകയും ചെയ്‌തു.
എന്നാല്‍ വൈദ്യ സഹായം നല്‍കി വീണ്ടും കളിക്കാനിറങ്ങിയ പ്യൂര്‍ട്ട വീണ്ടും കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ഐസിയു വിലേക്കു മാറ്റി. സെവില്ല ചൊവ്വാഴ്ച ചാമ്പ്യന്‍സ് ലീഗിലെ മൂന്നാം റൗണ്ട് മത്സരത്തില്‍ എഇകെ ഏതന്‍സിനെ നേരിടാനിരിക്കുകയായിരുന്നു.
ആഴ്ച അവസാനം നടക്കേണ്ട എല്ലാ ലീഗ് മത്സരങ്ങള്‍ക്കും മുമ്പ് പ്യൂര്‍ട്ടയ്‌ക്കായി ലാലിഗ ഒരു മിനിറ്റു മൗനമാചരിക്കും. പ്യൂര്‍ട്ടോയുടെ മരണത്തെ തുടര്‍ന്ന് മത്സരം സെപ്തംബര്‍ മൂന്നിലേക്ക് മാറ്റി. ഒസാസുനയ്‌ക്കെതിരെ അടുത്ത തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന ലീഗ് മത്സരവും മാറ്റി വച്ചിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications