മെല്‍ബണ്‍: മലയാളി കായികതാരം അഞ്ജു ബോബി ജോര്‍ജ് 18-ാം കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ലോംഗ് ജംപ് ഇനത്തില്‍ ഫൈനലിലെത്തി.
മാഞ്ചസ്ററില്‍ നടന്ന കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയ അഞ്ജു 6.41 മീറ്റര്‍ ചാടിയാണ് ഫൈനലിന് യോഗ്യത നേടിയത്. 12 പേര്‍ പങ്കെടുക്കുന്ന ഫൈനലില്‍ അഞ്ജു ആറാമതായും തന്റെ ഗ്രൂപ്പില്‍ രണ്ടാമതായുമാണെത്തിയത്. മൂന്നു പേര്‍ക്കു മാത്രമേ 6.50 മീറ്റര്‍ ചാടാന്‍ കഴിഞ്ഞുള്ളൂ. വെള്ളിയാഴ്ചയാണ് ഫൈനല്‍.
ആദ്യത്തെ രണ്ടു അവസരങ്ങളിലും 6.38 മീറ്റര്‍ ചാടിയ അഞ്ജു മൂന്നാമത്തെ ചാട്ടത്തില്‍ ദൂരം മെച്ചപ്പെടുത്തുകയായിരുന്നു. ഈ സീസണിലെ മികച്ച പ്രകടനം അഞ്ജുനിവ് കണ്ടെത്താനായില്ല. ഈയിടെ നടന്ന ദില്ലി ഫെഡറേഷന്‍ കപ്പില്‍ അഞ്ജു 6.47 മീറ്റര്‍ ചാടിയിരുന്നു.