മെല്‍ബണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രകടനം മലയാളി കായികതാരം അഞ്ജു ബോബി ജോര്‍ജിന് ആവര്‍ത്തിക്കാനായില്ല. വെള്ളിയാഴ്ച നടന്ന ലോംഗ് ജമ്പ് ഫൈനലില്‍ അഞ്ജു നേടിയത് ആറാം സ്ഥാനം.
ലോകറാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള അഞ്ജു തന്റെ മൂന്നാമത്തെ ശ്രമത്തില്‍ 6.54 മീറ്റര്‍ ചാടിയെങ്കിലും മെഡല്‍ നേട്ടത്തിന് അത് മതിയായിരുന്നില്ല. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഞ്ജു വെങ്കലം നേടിയിരുന്നു.
ആസ്ത്രേല്യയുടെ ബ്രോണ്‍വിന്‍ തോംസണും കെറി തോറിമയുമാണ് സ്വര്‍ണവും വെള്ളിയും നേടിയത്. സീഷെല്‍സിന്റെ സെലിന്‍ ലാപോര്‍ട് വെങ്കലം നേടി.