For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഞ്‌ജുവിന്‌ ഫൗള്‍ റെക്കൊര്‍ഡ്‌

By Staff

Anju Bobby Georgeബെയ്‌ജിങ്‌: ഒളിമ്പിക്‌സ്‌ ലോങ്‌ജംപ്‌ യോഗ്യതാ മത്സരത്തില്‍ നിന്നും മലയാളി താരം അഞ്‌ജു ബോബി ജോര്‍ജ്‌ പുറത്ത്‌. യോഗ്യതാ റൗണ്ടിലെ മൂന്ന്‌ ശ്രമങ്ങളും ദയനീയമായി പരാജയപ്പെട്ടതോടെയാണ്‌ അഞ്‌ജു പുറത്തായത്‌.

‌അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ നേരിയ മെഡല്‍ പ്രതീക്ഷയായിരുന്ന അഞ്‌ജുവിന്റെ പുറത്താകല്‍ ഇന്ത്യയ്‌ക്ക്‌ വന്‍ തിരച്ചടിയായി.

യോഗ്യത റൗണ്ടിലെ ആദ്യ ശ്രമത്തില്‍ അഞ്‌ജു ജംപിങ്‌ പിറ്റിലേക്ക്‌ ചാടാതെ മടങ്ങി. രണ്ടും മൂന്നും ചാട്ടങ്ങള്‍ പാഴാകുകയായിരുന്നു. എല്ലാ ശ്രമങ്ങളും പാഴാക്കിയ മൂന്ന്‌ താരങ്ങളിലൊരാളെന്ന നാണക്കേടും അഞ്‌ജുവിന്റെ പേരിലുണ്ട്‌.

2003 ലെ പാരീസ്‌ ലോകചാമ്പ്യന്‍ ഷിപ്പില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയതിനു ശേഷം ആധികാരികമായ പ്രകടനം പിന്നീടൊരിക്കലും അഞ്‌ജു പുറത്തെടുത്തിരുന്നില്ല.

42 പേര്‍ മത്സരിച്ച യോഗ്യതാ റൗണ്ടില്‍ യോഗ്യത നേടാനാവശ്യമായ 6.75 മറി കടക്കാന്‍ മൂന്നു പേര്‍ക്ക്‌ മാത്രമാണ്‌ കഴിഞ്ഞത്‌. ഗുസ്‌തിയില്‍ 60 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തും ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Tuesday, August 19, 2008, 9:58 [IST]
Other articles published on Aug 19, 2008
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+