ചെക്കിന് ആദ്യ സ്വര്‍ണം; ഇന്ത്യക്ക് തിരിച്ചടി
ബെയ്‌ജിങ്: ഇരുപത്തിയൊമ്പതാം ഒളിമ്പിക്‌സിലെ ആദ്യ സ്വര്‍ണം ചെക് റിപ്പബ്‌ളിക് താരം കാറ്ററീന എമ്മോണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. വനിതാ വിഭാഗം ഷൂട്ടിംഗ് പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് കാറ്ററീന സ്വര്‍ണം നേടിയത്.
ആതന്‍സ് ഒളിമ്പിക്‌സില് വെങ്കല മെഡല്‍ ജേതാവായിരുന്ന കാറ്ററീന 2002 ലെ ഷൂട്ടിംഗ് ലോക ചാമ്പ്യന്‍ ഷിപ്പിലും 2008ലെ ഗുഡ് ലക് ബെയ്‌ജിങ് കപ്പിലും സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്.
503.5 പോയിന്റോടെയാണ് കാറ്ററീന ഷൂട്ടിംഗ് സ്വര്‍ണം തന്റെ പേരില്‍ കുറിച്ചത്. റഷ്യയുടെ ലിയോബോവ് ഗാല്‍കിന 502.1 പോയിന്റോടെ വെള്ളിയും ക്രൊയേഷ്യയുടെ ജെസാന പെജ്‌സിക് 500.9 പോയിന്റോടെ വെങ്കലവും നേടി.
അതെ സമയം നേരിയ മെഡല്‍ പ്രതീക്ഷകളുമായെത്തിയ ഇന്ത്യയുടെ വനിതാ വിഭാഗം പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. ഈ ഇനത്തില്‍ ഇന്ത്യന്‍ താരങ്ങളായ അഞ്‌ജലി ഭാഗവതും അവനീത് കൗര്‍ സിദ്ദുവും ഫൈനലിലെത്താന്‍ കഴിയാതെ പുറത്തായി.
അഞ്‌ജലി ഭാഗവതിന് നാനൂറില്‍ 391 പോയിന്റോടെ ഇരുപത്തിയൊമ്പതാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നപ്പോള്‍ ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന അവ്‌നീത് കൗര്‍ സിദ്ദുവിന് 389 പോയിന്റ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.
യോഗ്യത മത്സരത്തില്‍ ചെക്ക് റിപ്പബ്‌ളിക്കിന്റെ കത്രീന എമ്മോണ്‍സ് നാന്നൂറില്‍ 400 പോയിന്റ് നേടി ലോകറെക്കോര്‍ഡുമായാണ് ഫൈനലില്‍ പ്രവേശിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications