Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ബജനോട് പൊറുക്കാനാവില്ല

മെല്‍ബണ്‍ : വംശീയമായി തന്നെ അധിക്ഷേപിച്ച ഹര്‍ബജന്‍ സിംഗിനോട് പൊറുക്കാനാവില്ലെന്ന് ആസ്ട്രേലിയയുടെ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സിമ്മണ്ട്സ്.

സുഹൃത്തുക്കളില്‍ നിന്നുളള കളിയാക്കലുകള്‍ താന്‍ ആസ്വദിക്കാറുണ്ടെന്നും എന്നാല്‍ എതിരാളികളുടെ പരാമര്‍ശങ്ങളെ അങ്ങനെ കാണാനാവില്ലെന്നും സിമ്മണ്ട്സ് വ്യക്തമാക്കി.

ഹര്‍ബജന്‍ തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും സിമ്മണ്ട്സ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

നന്നായി തന്നെ അറിയാവുന്ന സുഹൃത്തുക്കളില്‍ നിന്നുളള തമാശകള്‍ ആസ്വദിക്കാറുണ്ട്. ആസ്ട്രേലിയാ ടീമിലെ അംഗങ്ങളാണ് വംശീയാധിക്ഷേപം നടത്തിയാലും താന്‍ പൊറുക്കും. എന്നാല്‍ ഇത് അങ്ങനെയല്ല.

തന്റെ സുഹൃത്തല്ലാത്തയാളും എതിര്‍ടീമിലെ പ്രധാന കളിക്കാരനുമായ ഹര്‍ബജന്‍ തന്നെ കുരങ്ങന്‍ എന്ന് വിളിച്ചാല്‍ അത് ഒരിക്കലും പൊറുക്കാന്‍ കഴിയില്ലെന്നും സണ്‍ഡേ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ സിമ്മണ്ട്സ് വ്യക്തമാക്കി.

ഹര്‍ബജനെതിരെയുളള ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സിമ്മണ്ട്സ് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഐസിസിയാണ് വെട്ടില്‍ വീണത്. ബിസിസിഐയുടെ അപ്പീലിന്മേലും രണ്ടിലൊരാളെ പിണക്കുന്ന തീരുമാനമേ ഐസിസിയ്ക്ക് എടുക്കാനാവൂ.

ടീം ഇന്ത്യയും ബിസിസിഐയും ഹര്‍ബജനു പിന്നില്‍ ഉറച്ചു നില്‍ക്കുകയാണ്. ഹര്‍ബജനെ അധിക്ഷേപിക്കുന്നത് ഇന്ത്യയെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ശരത് പവാര്‍ വ്യക്തമാക്കിയതോടെ ഐസിസിയുമായി നേരിട്ട് ഒരേറ്റുമുട്ടലിലേയ്ക്കാണ് കാര്യങ്ങള്‍ എത്തുന്നത്.

ഐസിസിയ്ക്ക് ബിസിസിഐ നല്‍കിയ സമയ പരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ ഇനിയുമുണ്ടെങ്കിലും പ്രശ്നം പരിഹരിക്കാനുളള സാധ്യത വിദൂരമാണെന്നാണ് സിമ്മണ്ട്സിന്റെ അഭിമുഖം വ്യക്തമാക്കുന്നത്. ബിസിസിഐയുടേതിന് സമാനമായി ആസ്ട്രേലിയയിലെ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ ഇക്കാര്യത്തില്‍ വൈകാരികമായ തീരുമാനം എടുത്തിട്ടില്ല.








Story first published: Wednesday, December 7, 2011, 14:16 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+