ബോണ്‍: വിശ്വകീരിടം ഒരിക്കല്‍ കൂടി വെട്ടിപ്പിടിച്ച് വിശ്വനാഥന്‍ ആനന്ദ് ഇന്ത്യയുടെ യശസ്സുയര്‍ത്തി.
റഷ്യന്‍ താരം വ്‌ളാദിമിര്‍ ക്രാം നിക്കിനെതിരെയുള്ള 12 റൗണ്ട് പോരാട്ടത്തില്‍ ഒരു മത്സരം ബാക്കി നില്‌ക്കെയാണ് ആനന്ദ് വിശ്വകിരീടം നിലനിര്‍ത്തിയത്.
ആനന്ദിന്റെ മൂന്നാം ലോക കിരീടമാണിത്. സമ്മാനത്തുകയായ 1.5 മില്യണ്‍ യൂറോ (ഏകദേശം 12 കോടിയോളം രൂപ) ഇരുവരും തുല്യമായി പങ്കിടും.
നേരത്തെ 3,5,6 ഗെയിമുകളും ആനന്ദ് വിജയിച്ചിരുന്നു. പത്താം ഗെയിമില്‍ വിജയം നേടി ക്രാംനിക്ക് തിരിച്ചടിച്ചെങ്കിലും വിശ്വകീരിടം തേടിയുള്ള ആനന്ദിന്റെ പ്രയാണത്തിന് തടയിടാന്‍ അത് പോരായിരുന്നു.
പത്താം ഗെയിമിന് സമാനമായി രണ്ട് കല്‍പ്പിച്ചുള്ള ക്രാംനിക്കിന്റെ നീക്കങ്ങള്‍ ആനന്ദിന് വിജയ സാധ്യത നല്‌കിയിരുന്നുവെങ്കിലും 24ാം നീക്കത്തിന് ശേഷം ഇരുവരും സമനില സമ്മതിയ്‌ക്കുകയായിരുന്നു.
ആനന്ദിന് ആറര പോയിന്റും ക്രാംനിക്കിന് നാലര പോയിന്റുമാണുള്ളത്. ഇതോടെ നോക്കൗട്ട്, ടൂര്‍ണമെന്റ് മാച്ച് രീതികളില്‍ എല്ലാം കിരീടം നേടിയ ലോകചാമ്പ്യനെന്ന നേട്ടവും ആനന്ദ് സ്വന്തമാക്കി കഴിഞ്ഞു.