ഇംഗ്ലണ്ട് വീണ്ടും സമനിലയില്‍ കുരുങ്ങി

അള്‍ജീരിയക്കെതിരെ ഗ്രൂപ്പ് 'സി'യില്‍ ഗോള്‍രഹിത സമനില വഴങ്ങിയതോടെ ഇംഗ്ലണ്ടിന്റെ രണ്ടാംറൗണ്ട് പ്രതീക്ഷകള്‍ ത്രിശങ്കുവിലായി. ഇനി സ്ലോവേനിയക്കെതിരെ നടക്കുന്ന അവസാന ഗ്രൂപ്പ് കളിയില്‍ ജയം നേടിയില്ലെങ്കില്‍ ഇംഗ്ലീഷുകാര്‍ക്ക് ആദ്യ റൗണ്ടില്‍ തന്നെ നാട്ടിലേക്ക് വിമാനം കയറാം.
തിളങ്ങും താരങ്ങളില്ലെങ്കിലും പലപ്പോഴും ഇംഗ്ലണ്ടിനൊപ്പമോ അവരേക്കാള്‍ ഒരു പടി മുന്നിലോ ആയിരുന്നു അള്‍ജീരിയയുടെ കളി. അധികം ഗോള്‍ അവസരങ്ങള്‍ ഇല്ലാതിരുന്ന മത്സരത്തില്‍ എതിരാളികളില്‍ നിന്നും പന്ത് തട്ടിയെടുക്കുന്നതില്‍ ഇംഗ്ലണ്ട് വിഷമിയ്ക്കുകയായിരുന്നു.
അമേരിക്കയ്‌ക്കെതിരെ അബദ്ധം കാട്ടിയ റോബര്‍ട്ട് ഗ്രീനിനെ ഒഴിവാക്കി ഡേവിഡ് ജയിംസിനെ വലകാക്കാന്‍ ഏല്‍പ്പിച്ചാണ് ഇംഗ്ലണ്ട് മത്സരത്തിനിറങ്ങിയത്. മദ്ധ്യനിരയില്‍ ഗാരേത്ത് ബാരിയും പരിക്ക് മാറി കളത്തിലിറങ്ങി.
കഴിഞ്ഞ കളിയിലേത് പോലെ തുടക്കത്തില്‍ത്തന്നെ ഗോളടിച്ച് മുന്നിലെത്താന്‍ ഇംഗ്ലണ്ട് ശ്രമം നടത്തിയെങ്കിലും അള്‍ജീരിയന്‍ പ്രതിരോധം പ്രത്യേകിച്ച് ഡിഫന്‍ഡര്‍ മദ്ജിയ ബുഘേറ നടത്തിയ ചെറുത്തുനില്‍പ്പ് അവരുടെ ലക്ഷ്യങ്ങളെ തകര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications