For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാപ്പലിനെതിരെ വസീം അക്രം

By Super

മുംബൈ: ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍ ടീമില്‍ നടത്തുന്ന പരീക്ഷണ ആവര്‍ത്തനങ്ങളെ ബൗളിംഗ് ഇതിഹാസം വസീം അക്രം വിമര്‍ശിച്ചു. വെസ്റ് ഇന്‍ഡീസിനെതിരായ ആദ്യടെസ്റില്‍ നിന്ന് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനെ ഒഴിവാക്കിയത് ശരിയായില്ലെന്നും അക്രം പറഞ്ഞു.

പഠാനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. പഠാന് ആത്മവിശ്വാസക്കുറവുണ്ടെന്നാണ് ചാപ്പല്‍ പറയുന്നത്. എന്നാല്‍ ആത്മവിശ്വാസം കുറയുമ്പോള്‍ ഒരു കളിക്കാരനെ ഒഴിവാക്കുകയല്ല, കളിപ്പിക്കുകയാണ് ചെയ്യേണ്ടത്. പരിചയസമ്പത്തുള്ള കളിക്കാരില്‍ ഒരാളാണ് പഠാന്‍.

എല്ലാവര്‍ക്കും കരിയറില്‍ മോശം സമയമുണ്ടാവും. കപില്‍ദേവും ഇമ്രാന്‍ഖാനും താനുമൊക്കെ അത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പരിക്കില്ലെങ്കില്‍ പഠാനെ ഒഴിവാക്കുന്നത് ഒട്ടും ശരിയല്ല. പഠാന്റെ ബാറ്റിംഗ് അദ്ദേഹത്തിന്റെ ബൗളിംഗിനെ ബാധിച്ചുവെന്ന് കരുതുന്നില്ലെന്നും അക്രം പറഞ്ഞു.

ചാപ്പലിന്റെ പരീക്ഷണങ്ങളെ അക്രം ഇങ്ങനെ വിമര്‍ശിച്ചു- നാലോ ആറോ മാസം നിങ്ങള്‍ക്ക് പരീക്ഷണങ്ങള്‍ നടത്താം. എന്നാല്‍ എല്ലാ കാലവും അത് ചെയ്യുന്നത് ശരിയല്ല. ഈ പരീക്ഷണങ്ങളൊക്കെ നിര്‍ദേശിക്കുന്നത് ആരാണെന്ന് എനിക്കറിയില്ല. പക്ഷേ ക്യാപ്റ്റനെന്ന നിലയില്‍ തന്റെ കളിക്കാരെ പിന്തുണക്കാന്‍ ദ്രാവിഡിന് കഴിയണം.

ഏകദിന പരമ്പരയില്‍ നന്നായി കളിച്ച അജിത് അഗാര്‍കറെ ടെസ്റ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ശരിയായില്ലെന്നും അക്രം പറഞ്ഞു.

Story first published: Monday, March 12, 2012, 15:00 [IST]
Other articles published on Mar 12, 2012
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+