Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്വന്തം പിച്ചില്‍ ഗില്ലിക്ക് നൂറിന്റെ തിളക്കം

Adam Gilchristഇക്കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയെ ചുരുട്ടിക്കൂട്ടിയ ഗില്‍ക്രിസ്റ്റായിരുന്നില്ല, ഇത്തവണ കളം ഭരിച്ചത്. മുന്‍നിര തകര്‍ന്നപ്പോള്‍ ഉത്തരവാദിത്വം ചുമലിലേറ്റി നേടിയ മറ്റൊരു സെഞ്ച്വറി.

ഓസീസ് ടീമിന് ഗില്ലി എത്ര വേണ്ടപ്പെട്ടവനായിരുന്നുവെന്ന് ഭാവികാലം ഓര്‍മ്മിക്കാന്‍ പാകത്തിന് മറ്റൊരു ഇന്നിംഗ്സിന്റെ അവകാശിയായി ഗില്‍ക്രിസ്റ്റ്, നാല്‍പത്തി മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ ഔട്ടായി പെര്‍ത്തിലെ ക്രീസില്‍ നിന്നും മടങ്ങി.

കാണികളുടെ പ്രിയപ്പെട്ട ഗില്‍ക്രിസ്റ്റിന്റെ വിക്കറ്റ് ജന്മനാട്ടിലെ പിച്ചില്‍ നേടിയത് ശ്രീലങ്കയുടെ സൂപ്പര്‍ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗെ.

ശേഷിക്കുന്ന ഏഴ് ഓവറുകള്‍ കളിച്ചു തീര്‍ക്കാന്‍ ഓസീസിന് കഴി‍ഞ്ഞില്ലെന്ന് കൂടി ഓര്‍ക്കുമ്പോഴാണ് ഗില്ലി ഇന്നിംഗ്സിന്റെ പ്രാധാന്യം അറിയുന്നത്. മാത്രവുമല്ല. ഗില്‍ക്രിസ്റ്റ് പുറത്തായതിനു ശേഷം ഓസീസ് ആകെ നേടിയത് ഒരേയൊരു ബൗണ്ടറി. മൈക്ക് ഹസി നേടിയ ഒരു സിക്സര്‍.

നാല്‍പത്തി ഒമ്പതാം ഓവറിലെ നാലാം പന്തില്‍ അവസാന ഓസീസ് ബാറ്റ്സ്‍മാനും പുറത്താകുമ്പോള്‍ ആകെ നേടിയത് 236 റണ്‍സ്. ഗില്‍ക്രിസ്റ്റ് പുറത്തായതിനു ശേഷം അഞ്ചുപേര്‍ ആറോവറും രണ്ടു പന്തുകളിച്ച് ആകെ നേടിയത് വെറും മുപ്പത് റണ്‍സ്.

ശ്രീലങ്കയ്ക്കു വേണ്ടി മലിംഗെ ഗില്‍ക്രിസ്റ്റിന്റേതടക്കം നാലു വിക്കറ്റ് നേടി.


മുന്‍പേജില്‍

Story first published: Friday, February 15, 2008, 14:34 [IST]
Other articles published on Feb 15, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+