പത്രക്കാരുടെ പീഡനം; ദീപിക കരഞ്ഞുപോയി
ദില്ലി: ഇന്റര്‍വ്യൂവിന് വേണ്ടി പത്രപ്രവര്‍ത്തകര്‍ തിരക്കുകൂട്ടി ദേശീയ അമ്പെയ്ത്ത് താരത്തെ കരയിപ്പിച്ചു. ലോകകിരീടം നേടി തിരിച്ചുവന്ന ശേഷമാണ് ദേശീയ ടീം ക്യാപ്റ്റനായ ദീപിക കുമാരിക്ക് പത്രക്കാരുടെ പീഡനം സഹിക്കാനാവാതെ കരയേണ്ടിവന്നത്. ലോകകപ്പ് നേടി പോളണ്ടില്‍ നിന്നും ചൊവ്വാഴ്ച രാവിലെയാണ് ടീം തിരിച്ചുവന്നത്. അമ്പെയ്ത്ത് അസോസിയേഷന്‍ പ്രസിഡണ്ട് വിജയ് കുമാര്‍ മല്‍ഹോത്ര താരങ്ങളെ സ്വീകരിക്കാനായി എത്തിയിരുന്നു.
എന്നാല്‍ അഭിനന്ദിക്കാനായി കൂടിയ പരിപാടിയില്‍ താരം കരയുന്നതാണ് എല്ലാവരും കണ്ടത്. താന്‍ വളരെ ക്ഷീണിതയാണ്, അഭിമുഖങ്ങള്‍ പിന്നീടാവാമെന്ന് ദീപിക കുമാരി പറഞ്ഞെങ്കിലും മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ സമ്മതിക്കാന്‍ കൂട്ടാക്കിയില്ല. ഓരോരുത്തരും പ്രത്യേകമായി അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടതാണ് പ്രശ്‌നമായത്. പ്രമുഖ ദേശീയ പത്രങ്ങളുടെയും ചാനലുകളുടെയും പ്രതിനിധികളാണ് സ്വീകരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയിരുന്നത്.
ദീപിക കുമാരി, ബോംബയാല ദേവി, റിമില്‍ ബുറിലി എന്നിവരടങ്ങിയ മൂന്നംഗസംഘം കൊറിയന്‍ ടീമിനെ തകര്‍ത്താണ് ലോക കിരീടം ചൂടിയത്. പോളണ്ടില്‍ ഞായറാഴ്ചയായിരുന്നു ഫൈനല്‍. കൊറിയന്‍ ടീം അതിശക്തരായിരുന്നു എന്നും കടുത്ത മത്സരം തന്നെ വേണ്ടി വന്നു അവരെ കീഴടക്കാന്‍ എന്നും ദീപിക പറഞ്ഞു.
കാലാവസ്ഥയും മോശമായിരുന്നു. മൂന്ന് മത്സരങ്ങള്‍ സമനില പിടിക്കാന്‍ കഴിഞ്ഞതും കിരീടനേട്ടത്തില്‍ നിര്‍ണായകമായതായി ദീപിക പറഞ്ഞു. റാങ്കിംഗില്‍ മുന്നിലുള്ള കൊറിയന്‍ താരങ്ങളെ ഇന്ത്യന്‍ ടീം അട്ടിമറിക്കുകയായിരുന്നു. വിജയത്തോടെ റാങ്കിംഗില്‍ ആദ്യ ഏഴിലെത്താനും അടുത്ത മാസം പാരീസില്‍ നടക്കുന്ന ലോക കപ്പ് ഫൈനല്‍സിന് യോഗ്യത നേടാനും ദീപികയ്ക്ക് സാധിച്ചിരുന്നു.

ജേതാക്കള്‍
പോളണ്ടില്‍ കിരീടം നേടിയ ദീപിക കുമാരി, ബോംബയാല ദേവി, റിമില്‍ ബുറിലി എന്നിവര്‍

വിമാനത്താവളത്തില്‍
ദീപിക കുമാരി, ബോംബയാല ദേവി, റിമില്‍ ബുറിലി എന്നിവര്‍ ദില്ലിയിലെ വിമാനത്താവളത്തിലെത്തിയപ്പോള്‍

വിജയദീപിക
ദീപിക കുമാരി, റിമില്‍ ബുറിലി എന്നിവര്‍ ദില്ലിയിലെ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്നു

സ്വീകരണം
ജേതാക്കളായ താരങ്ങള്‍ അമ്പെയ്ത്ത് അസോസിയേഷന്‍ പ്രസിഡണ്ട് വിജയ് കുമാര്‍ മല്‍ഹോത്രയ്‌ക്കൊപ്പം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications