ബിന്ദ്രയെ ചതിക്കാന്‍ ശ്രമം നടന്നു
ബെയ്‌ജിങ്: ഒളിമ്പിക്‌സില്‍ ആദ്യ വ്യക്തിഗത സ്വര്‍ണം സ്വന്തമാക്കിയ അഭിനവ് ബിന്ദ്രയുടെ തോക്ക് ഫൈനല്‍ മത്സരത്തിന് മുമ്പ് കേടു വരുത്താന്‍ ശ്രമം നടന്നതായി കണ്ടെത്തി.
ഉന്നം നോക്കുന്ന സൈറ്റര്‍ തിരിച്ചു വെച്ചാണ് ബിന്ദ്രയെ കുടുക്കാന്‍ ശ്രമിച്ചത്. പിന്നീട് മൂന്നര മിനിറ്റിനുള്ളില്‍ 40 ഓളം തവണ ക്ലിക്ക് ചെയ്‌താണ് ബിന്ദ്ര തോക്ക് പഴയ സ്ഥിതിയില്‍ തിരിച്ചെത്തിച്ചത്.
ചതിയ്‌ക്കു പിന്നില്‍ ആരാണെന്ന കാര്യം ഇത് വ്യക്തമായിട്ടില്ല. ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും മാത്രം പ്രവേശനമുള്ള സ്ഥലത്താണ് സംഭവം നടന്നിരിയ്‌ക്കുന്നത്.
ബെയ്‌ജിങില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‌കിയ അഭിമുഖത്തിലാണ് തന്നെ ചതിയ്‌ക്കാന്‍ ശ്രമിച്ചെന്ന കാര്യം വെളിപ്പെടുത്തിയത്.
ബിന്ദ്രയുടെ ആരോപണം ഇന്ത്യന്‍ ടീം അധികൃതരും ശരിവെച്ചിട്ടുണ്ട്. ബിന്ദ്ര ഔദ്യോഗികമായി പരാതി നല്‌കിയിട്ടില്ലെന്നും മത്സരങ്ങളുടെ നിരീഷകനും ഒളിമ്പിക് കമ്മിറ്റി അംഗവുമായ രന്ധിര്‍ പറഞ്ഞു. ഈ സംഭവങ്ങള്‍ നടന്നിട്ടും ബിന്ദ്ര മെഡല്‍ നേടിയത് മനസാന്നിധ്യം കാരണമാണെന്ന് കോച്ച് സണ്ണി തോമസ് പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications