വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

440 വര്‍ഷത്തെ പകയുമായി ഹോളണ്ടും സ്പെയിനും

By Ajith Babu
Two nations, one world cup final and 440 years of hurt
ജൊഹന്നാസ്ബര്‍ഗ്: കാല്‍പ്പന്തുകളിയുടെ രാജാക്കന്‍മാരെ കണ്ടെത്താനുള്ള അന്തിമ യുദ്ധത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ജൊഹന്നാസ്ബര്‍ഗിലെ സോക്കര്‍ സിറ്റിയില്‍ എണ്‍പതിനായിരം കാണികളെ സാക്ഷികളാക്കി സ്‌പെയിനും ഹോളണ്ടും പോരിനിറങ്ങുമ്പോള്‍ ഇരു രാജ്യങ്ങളിലെയും ജനതയുടെ മനസ്സില്‍ ഇരമ്പുന്നത് അഞ്ച് നൂറ്റാണ്ട് മുമ്പ് നടന്ന എണ്‍പതാണ്ട് യുദ്ധത്തിന്റെ വീരസ്മരണകള്‍.

1568 മുതല്‍ 1648 വവരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഡച്ച് പ്രവിശ്യകള്‍ക്ക് സ്‌പെയിനില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചത്. പോരാട്ടത്തിന് തുടക്കമിട്ട വില്യം ഫാദര്‍ ഓഫ് ഫാദര്‍ലാന്‍ഡായി വാഴ്ത്തപ്പെടുകയും ചെയ്തു.

തോല്‍ക്കാന്‍ മനസ്സിലാതെ ഹോളണ്ടിനെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച വില്യം രാജകുമാരന്റെ ഓര്‍മ്മ ദിനത്തിലാണ് ഓറഞ്ച് പട കളത്തിലിറങ്ങുന്നത്. സ്പാനിഷ് രാജാവിനോട് കൂറുണ്ടെങ്കിലും മരിയ്ക്കും വരെ സ്വരാജ്യത്തിന് വേണ്ടി പൊരുതുമെന്ന് വില്യം രാജകുമാരന്റെ പ്രതിജ്ഞയാണ് ഹോളണ്ടിന്റെ ദേശീയഗാനം. ഇതും കേട്ടുകൊണ്ട് കളിത്തിലിറങ്ങുന്ന ഹോളണ്ടുകാര്‍ക്ക് സ്പാനിഷ് പടയോട് തോല്‍ക്കാനാവില്ലെന്ന കാര്യമുറപ്പാണ്.

എണ്‍പതാണ്ട് യുദ്ധം നയിക്കുന്നതിനിടെ1584 ജൂലൈ 10നാണ് സ്പാനിഷുകാരുടെ വാടകക്കൊലയാളികളാല്‍ വില്യം കൊല്ലപ്പെട്ടത്. കൈത്തോക്കിനാല്‍ വെടിയേറ്റ കൊല്ലപ്പെട്ട ലോകത്തെ ആദ്യ രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു അദ്ദേഹം. രാജകുമാരന്റെ ഓറഞ്ച് പ്രവിശ്യയാണ് ഹോളണ്ടിന്റെ ദേശീയ നിറമായി പിന്നീട് മാറിയത്.

അഞ്ച് നൂറ്റാണ്ട് മുന്പത്തെ യുദ്ധത്തില്‍ നേടിയ വിജയം കളിക്കളത്തിലും നിലനിര്‍ത്താന്‍ ഓറഞ്ച് പടയിറങ്ങുന്പോള്‍ മറുവശത്ത് 440 മുന്പുള്ള യുദ്ധത്തില്‍ തോറ്റതിന്റെ മുറിവുകള്‍ ലോകകപ്പ് നേട്ടത്തോടെ മറയ്ക്കാനാവും സ്പാനിഷുകാരുടെ ശ്രമം.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X