
ഫിനിഷിങ് പോയിന്റില്‍ ഒന്നാമതെത്തിയ കുട്ടിക്കു പിറകെ മാധ്യമപ്രവര്‍ത്തകരുെ നീങ്ങിയെങ്കിലും 'വേഗത്തിന്റെ രാജാവ്' ഓടി രക്ഷപ്പെടാനാണ് ശ്രമിച്ചത്. പ്രായക്കൂടുതലോ ഉത്തേജകമരുന്ന് ഉപയോഗിച്ചതോ ആണ് താരത്തിന്റെ മുങ്ങലിനു പിന്നിലെന്ന് പിന്നീട് വ്യക്തമായി. അവിചാരിതമായി ദേശീയ ഉത്തേജക ഏജന്‍സി പരിശോധനയ്‌ക്കെത്തിയതാണ് 'സംഘാടകരെ' കുടുക്കിയത്. അല്‍പ്പ സമയത്തിനുള്ളില്‍ താരത്തെ അയോഗ്യനാക്കി കൊണ്ടുള്ള തീരുമാനം പുറത്തുവന്നു.
മഹാരാഷ്ട്രയുടെ ഗൗരിക് ആംതെയെയും പെണ്‍കുട്ടികളുടെ ഇനത്തില്‍ ഒറീസയുടെ ദ്യുതി ചന്ദിനെയും മീറ്റിലെ വേഗമേറിയ താരങ്ങളായി തിരഞ്ഞെടുത്തു.