Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീലങ്കയ്ക്ക് വേണ്ട.. മുരളീധരന്‍ ഓസ്‌ട്രേലിയയുടെ കോച്ചാകുന്നതില്‍ എന്താണ് തെറ്റ്...

കൊളംബോ: സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാരുടെ ഉപദേശകനാകുന്നത് സംബന്ധിച്ചുള്ള വിവാദം തീരുന്നില്ല. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് വേണ്ടാത്തത് കൊണ്ടാണ് താന്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാരുടെ ഉപദേശകനാകുന്നത് എന്ന സൂചനയുമായി മുരളി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏതെങ്കിലും തരത്തിലുള്ള ഓഫറുമായി തന്നെ സമീപിച്ചിട്ടില്ല എന്നാണ് മുരളി പറയുന്നത്.

ശ്രീലങ്കയ്ക്കെതിരെ മുരളി ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ സഹായിക്കുന്നത് ശരിയല്ല എന്ന് ചൂണ്ടിക്കാട്ടി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് തിലംഗ സുമതിപാല മുന്നോട്ട് വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് മുരളിയുടെ വിശദീകരണം. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സീരിയസായി എന്നെ സമീപിച്ചിട്ടില്ല. ഓസ്‌ട്രേലിയയുമായി തനിക്ക് പത്ത് ദിവസത്തെ കരാറേയുള്ളൂ. ഇതിന് ശേഷം ശ്രീലങ്കയ്ക്ക് ആവശ്യമെങ്കില്‍ താന്‍ ഒപ്പമുണ്ടാകും - മുരളി പറഞ്ഞു.

muttiah-muralitharan

അതേസമയം, മുന്‍താരങ്ങളോട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പെരുമാറുന്ന രീതിയെയും മുരളി രൂക്ഷമായി വിമര്‍ശിച്ചു. ചാമിന്ദ വാസ്, മര്‍വന്‍ അട്ടപ്പട്ടു, ഉപുല്‍ ചന്ദന, റുവാന്‍ കല്‍പഗെ തുടങ്ങിയ താരങ്ങളോട് ബോര്‍ഡ് ചെയ്തത് എന്താണെന്ന് നമ്മള്‍ കണ്ടതാണ്. പരിശീലിപ്പിക്കാന്‍ വിളിക്കും എന്നിട്ട് വേണ്ടത്ര സമയം കൊടുക്കാതെ പുറത്താക്കും. നമ്മുടെ ബോര്‍ഡിന് വിദേശ കോച്ചുമാരെ മതി. ഡോളറില്‍ ശമ്പളം കൊടുക്കാനാണ് അവര്‍ക്ക് താല്‍പര്യം.

Read Also: അശ്വിനും ഓവര്‍സീസ് സെഞ്ചുറി.. ധോണിയെ ട്രോള്‍ ചെയ്ത് നശിപ്പിച്ച് സോഷ്യല്‍ മീഡിയ...!

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായിട്ടാണ് ഓസ്ട്രേലിയ മുത്തയ്യ മുരളീധരനെ ബൗളിംഗ് കണ്‍സല്‍ട്ടന്റ് ആയി നിയമിച്ചിരിക്കുന്നത്. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയില്‍ ഉള്ളത്. ഇതാദ്യമായിട്ടല്ല മുരളീധരന്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാരുടെ ഉപദേശകനാകുന്നത്. നേരത്തെ പാകിസ്താനെതിരെ ടെസ്റ്റ് കളിക്കാന്‍ യു എ ഇയില്‍ എത്തിയ ഓസീസ് ടീമിന് മുരളീധരന്റെ സഹായം ഉണ്ടായിരുന്നു. എന്നാല്‍ സ്വന്തം രാജ്യമായ ശ്രീലങ്കയ്ക്കെതിരെ മുരളീധരന്‍ ഓസീസ് ബൗളര്‍മാരെ പരിശീലിപ്പിക്കുന്നത് ഇതാദ്യമായിട്ടാണ്.

Story first published: Tuesday, July 26, 2016, 9:06 [IST]
Other articles published on Jul 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+