വൈകല്യങ്ങള്‍ നിങ്ങളുടെ കാഴ്ചയില്‍ മാത്രം
തിരുവനന്തപുരം: അവരില്‍ പലരും കാഴ്ചയില്ലാത്തവരായിരുന്നു, ചെവി കേള്‍ക്കാത്തവരായിരുന്നു, കൈകാലുകള്‍ക്ക് ശേഷി ഇല്ലാത്തവരായിരുന്നു.... പക്ഷേ അവരാരും തന്നെ വികാലംഗരല്ല.എന്തിനോടും പൊരുതാനുള്ള മനസ്സുള്ളവരാണ്.
തിരുവനന്തപുരത്ത് നടന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ കായിക മേളയുടെ വേദി ഇത് തെളിയിക്കുന്നതായിരുന്നു. കണ്ണുകളില്‍ ഇരുട്ടായിട്ടും അകക്കണ്ണിന്റെ വെളിച്ചവുമായി അവര്‍ മുന്നോട്ട് നീങ്ങി. കാലുകള്‍ക്ക് ശക്തിയില്ലാഞ്ഞിട്ടും അവര്‍ ട്രാക്കില്‍ വിസ്‌മയം തീര്‍ത്തു. പാര്‍ശ്വവത്കരിക്കപ്പെടേണ്ടതല്ല തങ്ങളുടെ ജീവിതങ്ങളെന്ന് അവര്‍ ട്രാക്കില്‍ നിന്ന് വിളിച്ചു പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡയിത്തിലാണ് സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കായിക മേള നടന്നത്. ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. 600 ല്‍പരം കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. കേന്ദ്ര മന്ത്രി ശശി തരൂരാണ് കായിക മേള ഉദ്ഘാടനം ചെയ്തത്.

ഞങ്ങള്‍ക്കും കളിക്കണം
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ കായിക മേളയില്‍ നിന്ന്

ഓടിയെത്തും, വിജയത്തിലേക്ക്
കാഴ്ചയില്ലാത്ത കുട്ടികളുടെ ഓട്ട മത്സരം. ദിശ അറിയിക്കാന്‍ മുന്നില്‍ മണികിലുക്കിക്കൊണ്ട് ഓടുന്ന അധ്യാപകനേയും കാണാം.

ഹായ്.... എന്ത് രസം!
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ കായിക മേളയില്‍ നിന്ന്

ആരാദ്യം ഫിനിഷ് ചെയ്യും
കാലുകള്‍ക്ക് ശേഷിയില്ലാത്ത കുട്ടികളുടെ ഓട്ടമത്സരത്തില്‍ നിന്ന്.

ആത്മവിശ്വാസം
കാലുകള്‍ക്ക് ശേഷിയില്ലെങ്കിലും ഓടി ജയിക്കാന്‍ എനിക്കാകും എന്ന ആത്മ വിശ്വാസമാണ് ഈ പെണ്‍കുട്ടിയുടെ മുഖത്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications