വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫിബ ബാസ്‌ക്കറ്റ്‌ബോള്‍ ലോകകപ്പില്‍ സ്‌പെയ്ന്‍ ചാമ്പ്യന്മാര്‍; ഫൈനലില്‍ അര്‍ജന്റീനയെ തകര്‍ത്തു

ബെയ്ജിങ്: ചൈനയിലെ ബെയ്ജിങ്ങില്‍ നടന്ന ഫിബ ബാസ്‌ക്കറ്റ്‌ബോള്‍ ലോകകപ്പില്‍ സ്‌പെയ്ന്‍ ജേതാക്കളായി. ഫൈനലില്‍ അരജന്റീനയെ 95-75 എന്ന വമ്പന്‍ മാര്‍ജിനിലാണ് സ്‌പെയ്ന്‍ തോല്‍പ്പിച്ചത്. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമില്‍ കളിച്ച ടീം ഫൈനലിലും മികവ് ആവര്‍ത്തിച്ചു. എട്ടു കളികളിലും തോല്‍ക്കാതെയാണ് സ്‌പെയന്‍ കിരീടമണിഞ്ഞതെന്ന പ്രത്യേകതകൂടിയുണ്ട്. 2006ല്‍ ജപ്പാനില്‍ നടന്ന ടൂര്‍ണമെന്റില്‍ കിരീടം നേടിയ സ്‌പെയ്ന്‍ ഇത് രണ്ടാം തവണയാണ് ലോക കിരീടത്തില്‍ മുത്തമിടുന്നത്.

spain-basketball

സ്പാനിഷ് താരം റിക്കി റൂബിയോ ഫൈനലില്‍ മിന്നുന്ന പ്രകടനം പ്രകടനം പുറത്തെടുത്തു. 20 പോയന്റാണ് റൂബിയോ സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തതും റൂബിയോയെ ആണ്. നീണ്ടകാലത്ത് പരിശ്രമത്തിന്റെ ഫലമാണ് ലോകകിരീടമെന്ന് റൂബിയോ പറഞ്ഞു. മഹത്തായ ഒരു ടൂര്‍ണമെന്റാണ് കടന്നുപോയത്. കിരീടനേട്ടം അവിസ്മരണീയമാണന്നും ഒരു ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ കഴിഞ്ഞതാണ് കിരീടനേട്ടത്തിനിടയാക്കിയതെന്നും താരം പറഞ്ഞു.

ധോണിയുടെ വിരമിക്കല്‍: ഒന്നു മാത്രം ഉറപ്പ്, തീര്‍ച്ചയായും അടുത്ത തവണ കളിക്കുമെന്ന് ശ്രീനിവാസന്‍ധോണിയുടെ വിരമിക്കല്‍: ഒന്നു മാത്രം ഉറപ്പ്, തീര്‍ച്ചയായും അടുത്ത തവണ കളിക്കുമെന്ന് ശ്രീനിവാസന്‍

മറ്റൊരു സ്പാനിഷ് താരം മാര്‍ക്ക് ഗാസോള്‍ അപൂര്‍വ ബഹുമതിക്കാണ് അര്‍ഹനായത്. എന്‍ബിഎ കിരീടം റൊറന്റോ റാപ്‌റ്റേഴ്‌സിനൊപ്പം സ്വന്തമാക്കി മൂന്നുമാസം കഴിയുമ്പോഴാണ് ലോക കിരീടത്തിലും പങ്കാളിയായത്. ഒരേവര്‍ഷം രണ്ട് കിരീടവും നേടുന്ന രണ്ടാമത്തെ താരമാണ് ഗാസോള്‍. 2010ല്‍ ലമര്‍ ഒദം ലോസ് ആഞ്ചലസ് ലേക്കേഴ്‌സിനും അമേരിക്കയ്ക്കുമൊപ്പം ഈ നേട്ടത്തിലെത്തിയിരുന്നു. ഗാസോള്‍ ഫൈനലില്‍ 14 പോയന്റ് നേടി.

Story first published: Monday, September 16, 2019, 12:24 [IST]
Other articles published on Sep 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X