Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യെമന്‍ യുഎഇയെ തുരത്തി, ഇന്ത്യന്‍ പ്രതീക്ഷ അസ്തമിക്കുന്നു

സനാ : കരുത്തരായ യുഎഇയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്പിച്ച് യെമന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചു. ഈ ജയത്തോടെ അഞ്ച് കളികളില്‍ നിന്നായി 11 പോയിന്റ് നേടിയ യെമന്‍ ഗ്രൂപ്പില്‍ മുന്നിലാണ്.

തോറ്റെങ്കിലും ആദ്യം ലീഡ് നേടിയത് യുഎഇയാണ്. ആദ്യപകുതിയുടെ 43ാം മിനിറ്റില്‍ യെമന്‍ ഗോള്‍മുഖത്തേക്ക് പന്തുമായി കുതിച്ച സുബൈത് ഖാദറിന്റെ ഷോട്ട് ഗോളി ഫൗസി ബാംഹെയ്ദ് തടുത്തിട്ടെങ്കിലും ഓടിയെത്തിയ സയ്ദ് അല്‍ കാസ് ഗോള്‍വല ചലിപ്പിച്ചു. 10 മിനിറ്റിനു ശേഷം യെമന്‍ തുല്യത കൈവരിച്ചു. ഫാദല്‍ അല്‍ ഓരോമിയുടെ ക്രോസില്‍ നിന്ന് അബ്ദുള്‍ സലാം അല്‍ഖുര്‍ബാനിയാണ് സമനില ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ 22ാം മിനിറ്റില്‍ അലി അല്‍നോനോയുടെ മനോഹരമായ ഷോട്ടിലൂടെ യെമന്‍ വിജയഗോള്‍ നേടി.

അഞ്ച് കളികളില്‍ നിന്ന് ആറ് പോയിന്റു മാത്രമുള്ള യുഎഇ യോഗ്യതാ മത്സരത്തില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു. യെമനുമായി ഒരു മത്സരം കൂടി മാത്രം ബാക്കിയുള്ള അവര്‍ക്ക് ആ മത്സരം ജയിച്ചാലും യെമന്റെ സ്കോറിനെ മറികടക്കാന്‍ കഴിയില്ല. യെമനോട് തോറ്റതില്‍ നിരാശരായ യുഎഇ ഫുട്ബോള്‍ അസോസിയേഷന്‍ ടീമിന്റെ കോച്ച് ഫ്രഞ്ച്മാന്‍ ഹെന്‍റി മൈക്കലിനെ തല്‍സ്ഥാനത്തു നിന്നും പുറത്താക്കിയിരിക്കുകയാണ്.

യെമന്റെ ഈ വിജയം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെയും ഏതാണ്ട് അസ്തമിപ്പിച്ചു. നാല് കളികളില്‍ നിന്ന് അഞ്ച് പോയിന്റ് മാത്രമുള്ള ഇന്ത്യയ്ക്ക് അടുത്ത റൗണ്ടിലേക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ തന്നെ സംഭവിക്കണം. ഇന്ത്യയുടെ അടുത്ത രണ്ട് മത്സരങ്ങളും ബ്രൂണെയുമായാണ്. ഈ രണ്ടു മത്സരങ്ങള്‍ ജയിച്ചാലും ഇന്ത്യയ്ക്ക് 11 പോയിന്റേ ആവുകയുള്ളൂ. ചുരുക്കത്തില്‍ ഇന്ത്യ രണ്ടു മത്സരങ്ങള്‍ ജയിക്കുകയും യെമന്‍ അടുത്ത കളിയില്‍ യുഎഇയോട് തോല്ക്കുകയും ചെയ്താല്‍ ഇന്ത്യക്ക് അല്പം പ്രതീക്ഷയ്ക്ക് വകയുണ്ട്. എന്നാലും ഗോള്‍ ശരാശരിയില്‍ ഇപ്പോള്‍ യെമന്‍ തന്നെയാണ് മുന്നില്‍.

വിജയപ്രതീക്ഷയുമായി ഇന്ത്യ ബ്രൂണെയെ മെയ് 12 ശനിയാഴ്ച അവരുടെ നാട്ടില്‍വച്ച് നേരിടും.

Story first published: Wednesday, December 7, 2011, 13:49 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+