വിജയത്തില്‍ ഫീല്‍ഡിംഗ് നിര്‍ണായകമായി: റൈറ്റ്
ഹരാരെ: സിംബാവ്വെ പര്യടനത്തിലെ ആദ്യടെസ്റില്‍ ഇന്ത്യ വിജയിച്ചതിന് ഫീല്‍ഡിംഗ് നിര്‍ണായകപങ്ക് വഹിച്ചുവെന്ന് ടീം കോച്ച് ജോണ്‍ റൈറ്റ്. അവിസ്മരണീയമായ ചില ക്യാച്ചുകളിലൂടെ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ടീമിന്റെ വിജയം ഉറപ്പിക്കുകയായിരുന്നുവെന്ന് റൈറ്റ് പറഞ്ഞു.
ഒരു ടീമിന്റെ ഫീല്‍ഡിംഗ് കാണുമ്പോഴാണ് അവര്‍ക്ക് ടീം സ്പിരിറ്റുണ്ടോയെന്ന് തിരിച്ചറിയാനാവുകയെന്ന് റൈറ്റ് ചൂണ്ടിക്കാട്ടി. സദ്ഗോപന്‍ രമേഷും എസ്.ദാസും രാഹുല്‍ ദ്രാവിഡും സുന്ദരമായ ക്യാച്ചുകള്‍ എടുത്തെന്ന് റൈറ്റ് പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങള്‍ വേട്ടയാടിയിട്ടും രമേഷ് ഗംഭീരമായി ഫീല്‍ഡ് ചെയ്തു. വിറ്റാലിനെയും ആന്‍ഡിഫ്ലവറെയും പുറത്താക്കിയ ക്യാച്ചുകള്‍ രമേഷിന്റെ മികച്ച ഫീല്‍ഡിംഗിന് ഉദാഹരണങ്ങളാണ്.
ഒരു ക്യാച്ചെടുത്തതിനു പുറമെ ദ്രാവിഡ് ഗ്രാന്റ് ഫ്ലവറിനെ പുറത്താക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. മുര്‍ഫിയെ ഡൈവിംഗ് ക്യാച്ചിലൂടെ പുറത്താക്കിയ ദാസിന്റെ പ്രകടവും നന്നായിരുന്നു.
ടീമിന്റെ ഫീല്‍ഡിംഗ് മെച്ചപ്പെട്ടത് ഒറ്റ രാത്രി കൊണ്ടല്ലെന്നും നിരന്തരമായ പരിശീലനത്തിലൂടെയാണ് അത് സാധിച്ചതെന്നും റൈറ്റ് പറഞ്ഞു. ആസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനവേളയില്‍ തന്നെ ടീമിന്റെ ഫീല്‍ഡിംഗ് മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ ലഭിച്ചുതുടങ്ങിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications