സാപ്പോരോ: ലോകകപ്പിലെ ബി ഗ്രൂപ്പ് മത്സരത്തില്‍ പരാഗ്വെയെ ദക്ഷിണാഫ്രിക്ക 2-2ന് തളച്ചു.
രണ്ടാം പകുതിയില്‍ രണ്ടു ഗോളിന് മുന്നിട്ടു നിന്നിട്ടും മനോവീര്യം കെടാതെ പൊരുതിയ ദക്ഷിണാഫ്രിക്ക സമനില നേടുകയായിരുന്നു. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന പരാഗ്വെ രണ്ടാം പകുതിയില്‍ ലീഡ് വര്‍ധിപ്പിച്ചു.
ഒരു ഗോള്‍ തിരിച്ചടിച്ച ദക്ഷിണാഫ്രിക്ക കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സമനില ഗോള്‍ നേടിയത്. പെനാല്‍റ്റി കിക്കിലൂടെയായിരുന്നു ഈ ഗോള്‍.