ലണ്ടന്‍: 2007ല്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയും ബംഗ്ലാദേശും ഉള്‍പ്പെട്ട രണ്ടാം ഗ്രൂപ്പില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി.
11 ടീമുകളുടെ സീഡിംഗ് ഐസിസി പ്രഖ്യാപിച്ചു. 16 ടീമുകള്‍ കളിക്കുന്ന ലോകകപ്പില്‍ ബാക്കിയുള്ള അഞ്ച് ടീമുകളുടെ സീഡിംഗ് ജൂലൈയില്‍ നടക്കുന്ന ഐസിസി ട്രോഫിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും.
നാല് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളാണ് ഉണ്ടാവുക. ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാര്‍ സൂപ്പര്‍ എട്ട് സ്റേജിലെത്തും. ഗ്രൂപ്പില്‍ കളിച്ചിട്ടില്ലാത്ത ടീമുകളുമായി ഓരോ ടീമും ഈ ഘട്ടത്തില്‍ മത്സരിക്കും. സൂപ്പര്‍ എട്ടിലെ മികച്ച നാല് ടീമുകളാവും സെമിഫൈനലിലെത്തുക.