വെസ്റിന്‍ഡീസ് കൂറ്റന്‍സ്കോറിലേക്ക്
എഡ്ജ്ബാസ്റണ്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ വെസ്റിന്‍ഡീസ് ശക്തമായ നിലയില്‍. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 179 റണ്ണിനെതിരെ അവര്‍ ഏഴു വിക്കറ്റിന് 336 റണ്ണെടുത്തിട്ടുണ്ട്.
വെസ്റിന്‍ഡീസ് മധ്യനിര നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനമാണ് രണ്ടാം ദിവസത്തെ സവിശേഷത. മുന്‍ ക്യാപ്റ്റന്‍ ബ്രയന്‍ ലാറ 50 റണ്ണെടുത്തപ്പോള്‍ ശിവ്നാരായണന്‍ ചന്ദര്‍ പോള്‍ 73-ഉം ക്യാപ്റ്റന്‍ ജിമ്മി ആദംസ് 66-ഉം റണ്ണെടുത്ത് ഇന്നിംഗ്സിന് കരുത്തേകി.
ചന്ദര്‍പോള്‍ പുറത്തായ ശേഷം റിഡ്ലി ജേക്കബ്സ് (5) പെട്ടെന്നുതന്നെ പുറത്തായെങ്കിലും പിന്നീടെത്തിയ കര്‍ട്ലി ആംബ്രോസ് (22) ക്യാപ്റ്റന് നല്ല പിന്തുണ നല്‍കി. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ആദംസിനൊപ്പം 33 റണ്ണെടുത്ത ഫ്രാങ്ക്ളിന്‍ റോസാണ് ക്രീസിലുള്ളത്.
ഇംഗ്ലണ്ടിനു വേണ്ടി ഡാരന്‍ ഗഫ് മൂന്നും കാഡിക്ക് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications