വെസ്റിന്‍ഡീസിന് അഞ്ച്വിക്കറ്റ് ജയം
വഡോദര: അഞ്ചാം ഏകദിനത്തില്‍ വെസ്റിന്‍ഡീസിന് വിജയം. അഞ്ച് വിക്കറ്റിന് വിജയം കൊയ്തതോടെ ഏകദിന പരമ്പരയില്‍ വെസ്റിന്‍ഡീസ് 3-2ന് മുന്നിലെത്തി.
ടോസ് നേടിയ വെസ്റിന്‍ഡീസ് ഇന്ത്യയെ ബാറ്റ് ചെയ്യാനയച്ചു. കളി വൈകിത്തുടങ്ങിയതിനാല്‍ 48 ഓവറായി വെട്ടിച്ചുരുക്കിയ ഇന്നിംഗ്സില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സ് നേടി. 291 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യാനിറങ്ങിയ വെസ്റിന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 46.5 ഓവറില്‍ തന്നെ ലക്ഷ്യം കണ്ടു.
101 റണ്‍സ് നേടിയ ഗെയ്ല്‍സും 80 റണ്‍സ് നേടിയ ഹിന്‍ഡ്സുമാണ് വെസ്റിന്‍ഡീസിന്റെ വിജയശില്പികള്‍. വിജയറണ്‍സ് നേടുമ്പോള്‍ 21 റണ്‍സോടെ ക്യാപ്റ്റന്‍ കാള്‍ ഹൂപ്പറും 30 റണ്‍സോടെ ആര്‍. പവലും ബാറ്റു ചെയ്യുകയായിരുന്നു. നേരത്തെ ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി ലക്ഷമണ്‍ 71 റണ്‍സും ഗാംഗുലി 53ഉം സെവാഗ് 52ഉം റണ്‍സെടുത്തു. ഇന്ത്യ ഇന്ന് പരീക്ഷിച്ച ബാലാജി തികഞ്ഞ പരാജയമായിരുന്നു. നാല് ഓവര്‍ ബൗള്‍ ചെയ്ത് ബാലാജി 44 റണ്‍സ് വഴങ്ങി. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ഭജന്‍ രണ്ട് വിക്കറ്റും കാര്‍ത്തിക് ഒരു വിക്കറ്റും വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
