ഹോളിഫീല്‍ഡിനെ വീഴ്ത്തി റൂയിസ് ലോകജേതാവ്
ലാസ്വെഗാസ്: ഇവാന്‍ഡര്‍ ഹോളിഫീല്‍ഡിനെ വീഴ്ത്തി ജോണ്‍ റൂയിസ് ബോക്സിംഗില്‍ പുതിയ ലോകജേതാവായി.മാര്‍ച്ച് നാല് ഞായറാഴ്ച ലാസ്വെഗാസില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ 11 , 12 റൗണ്ടുകളില്‍ ഹോളിഫീല്‍ഡിനെ നിലപരിശാക്കിയാണ് റൂയിസ് ലോക ബോക്സിംഗ് അസോസിയേഷന്റെ ചാംപ്യന്‍ പട്ടം നേടിയെടുത്തത്.
29 കാരന്‍ റൂയിസും 38 കാരന്‍ ഹോളിഫീല്‍ഡും തമ്മില്‍ നടന്ന പോരാട്ടം അങ്ങേയറ്റം വാശിയേറിയതായിരുന്നു. 10 റൗണ്ടുകളില്‍ ഇരുവരും ഒപ്പത്തിനൊപ്പം പൊരുതി. ആദ്യ റൗണ്ടുകളില്‍ റൂയിസിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ മധ്യറൗണ്ടുകളില്‍ ഹോളിഫീല്‍ഡ് തിരിച്ചടിച്ചു. ഒടുവിലത്തെ രണ്ടു റൗണ്ടുകളില്‍ പക്ഷേ റൂയിസിന്റെ മാരക ഇടികളെ ചെറുക്കാന്‍ ഹോളിഫീല്‍ഡിനായില്ല.
ഈ വിജയത്തോടെ റൂയിസിന്റെ റെക്കോര്‍ഡ് 37 വിജയവും നാലു പരാജയവും എന്ന നിലയിലായി. എന്നാല്‍ ഈ പരാജയത്തോടെ താന്‍ രംഗം വിടില്ലെന്ന് ഹോളിഫീല്‍ഡ് തീര്‍ത്തു പറഞ്ഞു. റൂസിനോട് ഇനിയും പൊരുതാനാണ് ഫീല്‍ഡിന്റെ തീരുമാനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications