പന്തില്‍ കൃത്രിമം കാണിച്ചതിന് വഖാറിന് സസ്പെന്‍ഷന്‍
കൊളംബോ: പാക്കിസ്ഥാന്‍ കളിക്കാര്‍ പന്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം വീണ്ടും. ശ്രീലങ്കയില്‍ നടക്കുന്ന സിംഗര്‍കപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ പന്തില്‍ കൃത്രിമം കാട്ടിയ പാക്കിസ്ഥാന്‍ ഫാസ്റ് ബൗളര്‍ വഖാര്‍ യൂനിസിനെ ഒരു മത്സരത്തില്‍ നിന്ന് സസ്പെന്റ് ചെയ്തതോടെയാണ് പുതിയ വിവാദം ചൂടുപിടിക്കുന്നത്.
സസ്പെന്‍ഷനു പുറമെ മത്സര പ്രതിഫലത്തിന്റെ അമ്പത് ശതമാനം വഖാര്‍ പിഴയായൊടുക്കണം. സംഭവത്തെത്തുടര്‍ന്ന് ഞായറാഴ്ച നടക്കുന്ന ശ്രീലങ്കക്കെതിരായ മത്സരത്തില്‍ നിന്ന് വഖാറിനെ പുറത്താക്കിയിരിക്കുകയാണ്.
ഇതേ കാരണത്താല്‍ത്തന്നെ മറ്റൊരു പാക് ബൗളറായ അസ്ഹര്‍ മെഹ്മൂദ് മത്സര പ്രതിഫലത്തിന്റെ 30 ശതമാനം പിഴയായൊടുക്കണം. തന്റെ ബൗളര്‍മാരെ നിയന്ത്രിക്കാത്തതില്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മോയിന്‍ഖാനെ മാച്ച് റഫറി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
വിവാദമായ കളിയില്‍ ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെ 18 റണ്ണിന് തോല്പിച്ചിരുന്നു. അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരായ ടെസ്റ് പരമ്പരയിലെ അവസാന ടെസ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയതിന് വഖാറിന് മുന്നറിയിപ്പ് കിട്ടിയിരുന്നു. ടെസ്റ് സമനിലയില്‍ അവസാനിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications