ബിര്‍മിംഹാം: ടെസ്റ് ക്രിക്കറ്റില്‍ 450 വിക്കറ്റെടുക്കുന്ന ആദ്യ കളിക്കാരനെന്ന ബഹുമതി വെസ്റിന്‍ഡീസിന്റെ കോട്നി വാല്‍ഷ് കരസ്ഥമാക്കി. എഡ്ജ്ബാസ്റണില്‍ വെസ്റിന്‍ഡീസും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ആദ്യടെസ്റിന്റെ ആദ്യദിവസമാണ് വാല്‍ഷ് ഈ ബഹുമതി സ്വന്തമാക്കിയത്.
വാല്‍ഷിന്റെ 450-ാമത്തെ ഇര മാര്‍ക്ക് രാംപ്രകാശായിരുന്നു. ബാറ്റിനും പാഡിനും തട്ടിയുയര്‍ന്ന പന്ത് ഷോട്ട്ലഗില്‍ വേവല്‍ ഹിന്‍ഡ്സ് കൈപ്പിടിയിലൊതുക്കുകയായിരുന്നു. അതിനുശേഷം മൈക്കല്‍ ആര്‍തര്‍ട്ടന്റെയും ഗ്രേയം ഹിക്കിന്റെയും വിക്കറ്റുകള്‍ വാല്‍ഷ് കരസ്ഥമാക്കി.
ടെസ്റ് ക്രിക്കറ്റില്‍ 434 വിക്കറ്റുകളെന്ന ലോകറിക്കാര്‍ഡ് വാല്‍ഷ് നേരത്തെ തകര്‍ത്തിരുന്നു.