അബുദാബി: എട്ടാമത് ജിമ്മി ജോര്‍ജ് സ്മാരക വോളിബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യമത്സരം നവംബര്‍ 13 ബുധനാഴ്ച രാത്രി ഒമ്പത് മണിക്ക് നടക്കും.
ആദ്യമത്സരത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ അബുദാബി ഇമിഗ്രേഷന്‍ ആന്റ് നാച്ചുറലൈസേഷന്‍ വകുപ്പ് ടീം ഷാര്‍ജയില്‍ നിന്നുള്ള ഫ്രന്റ്സിനെ നേരിടും.കേരളാ സോഷ്യല്‍ സെന്റര്‍ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുന്നത്.
അബുദാബിയിലെ അല്‍ ജസീറ ക്ലബും അഹാലിയ ഹോസ്പിറ്റല്‍ ടീമും തമ്മിലുള്ള മത്സരം വ്യാഴാഴ്ചത്തേക്ക് മാറ്റി.
യു എ ഇ, ഇന്ത്യ, ഇറാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഇമിഗ്രേഷന്‍, അഡ്സോ, ഫ്രന്റ്സ് ഷാര്‍ജ എന്നീ ടീമുകള്‍ എ ഗ്രൂപ്പിലാണ്. അഹലിയ ഹോസ്പിറ്റല്‍, അല്‍ ജസീറ ക്ലബ്, അബുദാബി മലയാളി സമാജം എന്നീ ടിമുകള്‍ ബി ഗ്രൂപ്പിലും.