ടെഹ്റാന്‍: ലോക വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 21 പുരുഷവിഭാഗം ഇന്ത്യന്‍ ടീം നേരിട്ടുള്ളസെറ്റുകള്‍ക്ക് കരുത്തരായ ജര്‍മനിയോട് തോറ്റു.
84 മിനുട്ട് നീണ്ടുനിന്ന കളിയില്‍ 25-23, 25-15, 25-13 എന്ന സ്കോറിനാണ് ജര്‍മനി ഇന്ത്യയെ വകവരുത്തിയത്. ആഗസ്ത് 24 ഞായറാഴ്ച റഷ്യയുമായാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്.
ആദ്യസെറ്റില്‍ പൊരുതിയ ഇന്ത്യ പിന്നീട് കാര്യമായ ചെറുത്തുനില്പ് നടത്താനാവാതെ തോല്‍വി സമ്മതിക്കുകയായിരുന്നു. ആദ്യസെറ്റില്‍ 23-23 എന്ന നിലയിലായതിന് ശേഷമാണ് രണ്ട് പോയിന്റ് വഴങ്ങി സെറ്റ് വിട്ടുകൊടുത്തത്.