ജോലിക്ക് ഹാജരാകാത്തതിന് വിജയന് നോട്ടീസ്
തിരുവനന്തപുരം : ജോലിക്ക് ഹാജരാകാത്തതിന്റെ പേരില്‍ ഫുട്ബോള്‍ താരം ഐ.എം. വിജയനെതിരെ കേരളപൊലീസ് നടപടിയെടുക്കുന്നു.
കേരളപൊലീസില്‍ അസിസ്റന്റ് സബ് ഇന്‍സ്പെക്ടറായ വിജയന്‍ 1991 ആഗസ്ത് 20 മുതല്‍ അനധികൃതമായി അവധിയിലാണെന്ന് നോട്ടീസില്‍ പറയുന്നു. വിജയനെതിരെ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ സപ്തംബര്‍15 വെള്ളിയാഴ്ചക്ക് മുമ്പ് ബോധ്യപ്പെടുത്തണം.
1991 ആഗസ്ത് മുതല്‍ കേരള പൊലീസ് സ്പോര്‍ട്സ് ഓഫീസറുടെ കീഴില്‍ പരിശീലനം നടത്തിയിരുന്ന വിജയന്‍ ആ കാലയളവില്‍ തന്നെ ബംഗാളിലെ മോഹന്‍ ബഗാനു വേണ്ടി കളിച്ചു. ഇതിനെ കുറിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനുമായി വിജയന്‍ സഹകരിച്ചില്ലെന്നും നോട്ടീസില്‍ പറയുന്നു.
നിശ്ചിത സമയത്തിനുള്ളില്‍ കാരണം ബോധ്യപ്പെടുത്തിയുല്ലെങ്കില്‍ വിജയനെതിരെ നടപടിയെടുക്കുമെന്ന് നോട്ടീസ് പുറത്തിറക്കിയ ഡിഐജി വ്യക്തമാക്കി.
Story first published: Sunday, September 3, 2000, 5:30 [IST]
Other articles published on Sep 3, 2000
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications