Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിജയലക്ഷ്മി ആദ്യ ഇന്ത്യന്‍ വനിതാ ഗ്രാന്റ്മാസ്റര്‍

ഹൈദരാബാദ്: ഇന്ത്യയുടെ ആദ്യത്തെ വനിതാ ഗ്രാന്റ്മാസ്റര്‍ പദവി എസ്. വിജയലക്ഷ്മിക്ക്. ഹൈദരാബാദില്‍ നടക്കുന്ന വിപ്രോ ഗ്രാന്റ്മാസ്റര്‍ അന്താരാഷ്ട്ര ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ടി. ഹരികൃഷ്ണയുമായി സമനില പാലിച്ചതോടെയാണ് വിജയലക്ഷ്മിക്ക് ഈ അതുല്യ ബഹുമതി ലഭിച്ചത്.

ഇത് എന്നെ സംബന്ധിച്ചിടത്തോളം മഹത്തായ ദിവസമാണ്. എന്റെ അച്ഛനും അമ്മയും സഹോദരിയും എന്നെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് പറഞ്ഞു, ആദ്യ വനിതാ ഗ്രാന്റ്മാസ്ററായതിലെ ആഹ്ലാദം മറച്ചുവെക്കാതെ വിജയലക്ഷ്മി പറഞ്ഞു.

രാവിലെ മുതലേ ഞാന്‍ സമ്മര്‍ദ്ദത്തിലായിരുന്നു. എന്റെ ആദ്യനീക്കവും നന്നായില്ല. അതിനാല്‍ത്തന്നെ ഹരികൃഷ്ണയുമായി വളരെ ശ്രദ്ധിച്ചാണ് കളിച്ചത്. ഭഗവദ്ഗീത വായിച്ചാണ് ഞാന്‍ കളിക്കാനെത്തിയത്. സ്വതസിദ്ധശൈലിയില്‍ കളിച്ച് ഈ അതുല്യ ബഹുമതി കരസ്ഥമാക്കാനാണ് ഞാന്‍ തീരുമാനിച്ചത്, വിജയലക്ഷ്മി പറഞ്ഞു.

വിജയലക്ഷ്മിക്ക് ഈ പദവി ലഭിച്ചത് കൂടുതല്‍ വനിതകള്‍ക്ക് ചെസ്സിലേക്ക് വരാന്‍ പ്രചോദനമാകുമെന്ന് അഖിലേന്ത്യാ ചെസ് ഫെഡറേഷന്‍ സെക്രട്ടറി പി.ടി. ഉമ്മര്‍ കോയ പറഞ്ഞു.

Story first published: Wednesday, December 7, 2011, 13:42 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+