കാലിഫോര്‍ണിയ: ടെന്നിസ് താരങ്ങളായ വീനസ് വില്യംസിന്റെയും സെറീനാ വില്യംസിന്റെയും മൂത്ത സഹോദരി ഒരു ഏറ്റുമുട്ടലിനെ തുടര്‍ന്ന് വെടിയേറ്റ് മരിച്ചു.
മുപ്പത്തിയൊന്നുകാരിയായ പ്രൈസ് ലോസ് ആഞ്ചലസില്‍ കോപ്റ്റന്റെ തെക്കുഭാഗത്ത് ഒരു വീട്ടിലെ താമസക്കാരുമായുണ്ടായ ഏറ്റുമുട്ടലിലാണ് മരിച്ചത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് വെടിവപ്പുണ്ടാവുകയായിരുന്നു.
പ്രൈസിനൊടൊപ്പമുണ്ടായിരുന്നയാള്‍ക്ക് പരിക്കേറ്റിട്ടില്ല. ഇയാളെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റഡിയിലെടുത്തു.
മൂന്ന് കുട്ടികളുടെ അമ്മയായ പ്രൈസ് വീനസിന്റെയും സെറീനയുടെയും പേഴ്സണല്‍ അസിസ്റന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.