ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഗസ്റാവോ കേര്‍ട്ടണും മാര്‍ട്ടിന ഹിംഗിസും യഥാക്രമം പുരുഷ-വനിതാ ഒന്നാം സീഡുകള്‍. ആഗസ്ത് 27 തിങ്കളാഴ്ചയാണ് യുഎസ് ഓപ്പണ്‍ തുടങ്ങുന്നത്.
ബ്രസീലിലുകാരനായ കേര്‍ട്ടണ്‍ ആദ്യമായാണ് യുഎസ് ഓപ്പണില്‍ ഒന്നാം സീഡാകുന്നത്. എന്നാല്‍ മാര്‍ട്ടിനാ ഹിംഗിസിനാകട്ടെ ഇത് അഞ്ചാമത്തെ ഊഴവും.
ആന്ദ്രെ അഗാസിയാണ് പുരുഷവിഭാഗം രണ്ടാം സീഡ്. കഴിഞ്ഞ തവണത്തെ ചാമ്പ്യനായ റഷ്യയുടെ മാരത് സഫിന്‍ മൂന്നാം സീഡാണ്. കഴിഞ്ഞ തവണ ഒന്നാം സീഡായിരുന്ന അമേരിക്കയുടെ പീറ്റ് സാംപ്രാസ് ഇത്തവണ 10ാം സീഡായിരിക്കും.
കഴിഞ്ഞ തവണത്തെ വനിതാവിഭാഗം ചാമ്പ്യന്‍ അമേരിക്കയുടെ വീനസ് വില്യംസ് ഇത്തവണ നാലാം സീഡാണ്. രണ്ടാം സീഡ് ജെന്നിഫര്‍ കപ്രിയാറ്റിയും മൂന്നാം സീഡ് ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ടും ആയിരിക്കും.
ആദ്യ 15 സീഡിംഗുകള്‍ ചുവടെ:
പുരുഷവിഭാഗം
1. ഗസ്റാവോ കേര്‍ട്ടണ്‍ (ബ്രസീല്‍)
2. ആന്ദ്രെ അഗാസി (അമേരിക്ക)
3. മാരത് സഫിന്‍ (റഷ്യ)
4. ലെയ്ട്ടണ്‍ ഹെവിറ്റ് (ആസ്ത്രേലിയ)
5. ജുവാന്‍ കാര്‍ലോസ് ഫെരേറോ (സ്പെയിന്‍)
6. പാട്രിക് റാഫ്റ്റര്‍ (ആസ്ത്രേലിയ)
7. യെവ്ജനി കാഫല്‍നിക്കഫ് (റഷ്യ)
8. സെബാസ്റ്യന്‍ ഗ്രോസ്ജീന്‍ (ഫ്രാന്‍സ്)
9. ടിം ഹെന്‍മാന്‍ (ബ്രിട്ടന്‍)
10. പീറ്റ് സാംപ്രാസ് (അമേരിക്ക)
11. അലക്സ് കൊറെജ (സ്പെയിന്‍)
12. ആര്‍നോഡ് ക്ലമെന്റ് (ഫ്രാന്‍സ്)
13. റോജര്‍ ഫെഡറര്‍ (സ്വിറ്റ്സര്‍ലണ്ട്)
14. തോമസ് ജോഹന്‍സണ്‍ (സ്വീഡന്‍)
15. ഗൊരാന്‍ ഇവാനിസെവിച്ച് (ക്രൊയേഷ്യ)
വനിതാവിഭാഗം
1. മാര്‍ട്ടിന ഹിംഗിസ് (സ്വിറ്റ്സര്‍ലണ്ട്)
2. ജെന്നിഫര്‍ കപ്രിയാറ്റി (അമേരിക്ക)
3. ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ട് (അമേരിക്ക)
4. വീനസ് വില്യംസ് (അമേരിക്ക)
5. കിം ക്ലിസ്റേഴ്സ് (ബെല്‍ജിയം)
6. ജസ്റിന്‍ ഹെനിന്‍ (ബെല്‍ജിയം)
7. മോണിക്ക സെലസ് (അമേരിക്ക)
8. എമിലി മോറീസ്മോ (ഫ്രാന്‍സ്)
9. നതാലിയ തൗസിയത്ത് (ഫ്രാന്‍സ്)
10. സെറീന വില്യംസ് (അമേരിക്ക)
11. എലേന ഡെമെന്റീവ (റഷ്യ)
12. മേഘാന്‍ ഷൗനെസ്സി (അമേരിക്ക)
13. അമാന്‍ഡ കോസ്റര്‍ (ദക്ഷിണാഫ്രിക്ക)
14. ജെലേന ഡോകിച്ച് (യൂഗോസ്ലാവിയ)
15. മഗ്ദലേന മലീവ (ബള്‍ഗേറിയ)