രാജീവ് ഖേല്‍രത്ന അവാര്‍ഡിന് പി.ടി. ഉഷയുടെ പേര് നിര്‍ദേശിച്ചു
തിരുവനന്തപുരം: ഈ വര്‍ഷത്തെ രാജീവ് ഖേല്‍രത്ന അവാര്‍ഡിന് സ്പ്രിന്റ് റാണി പി.ടി. ഉഷയുടെ പേര് കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
ഇന്ത്യകണ്ട മികച്ച അത്ലിറ്റിലൊരാളായ ഉഷയെ പ്രശസ്തമായ അവാര്‍ഡു നല്‍കി ആദരിക്കണമെന്ന് കേന്ദ്രത്തിനയച്ച സന്ദേശത്തില്‍ സംസ്ഥാന കായികവകുപ്പു മന്ത്രി വി.സി. കബീര്‍ അഭ്യര്‍ത്ഥിച്ചു.
ലോസ് ആഞ്ചലസ് ഒളിമ്പിക്സില്‍ നാലാം സ്ഥാനവും ജക്കാര്‍ത്ത ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് മീറ്റില്‍ അഞ്ചു സ്വര്‍ണ്ണവും ഉഷ കരസ്ഥമാക്കിയിട്ടുണ്ട്. സിയോള്‍ ഏഷ്യാഡില്‍ അഞ്ചു സ്വര്‍ണ്ണം കരസ്ഥമാക്കിയ ഉഷയായിരുന്നു മികച്ച ഏഷ്യന്‍ അത്ലിറ്റ്, കബീര്‍ സന്ദേശത്തില്‍ പറഞ്ഞു.
ഉഷക്ക് മുമ്പ് ലഭിച്ച ബഹുമതികളും കബീര്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1984-ല്‍ അവര്‍ക്ക് അര്‍ജുന അവാര്‍ഡ് ലഭിച്ചു. ഇന്ത്യന്‍ ഒളിമ്പിക് കൗണ്‍സില്‍ ഉഷയെ സഹസ്രാബ്ദത്തിലെ മികച്ച വനിതാ അത്ലിറ്റായി തെരഞ്ഞെടുത്ത കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications