ഫെഡറര്‍ക്ക് യുഎസ് ഓപ്പണ്‍ കിരീടം
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ സ്വിറ്റ്സര്‍ലാന്റുകാരനായ റോജര്‍ ഫെഡറര്‍ കിരീടം നേടി. ആസ്ത്രേല്യയുടെ ലെയ്റ്റന്‍ ഹെവിറ്റിനെ നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് റോജര്‍ ഫെഡറര്‍ കീഴടക്കിയത്(സ്കോര്‍: 6-0, 7-6(7-3), 6-0).
കളിക്കളത്തില്‍ തുടക്കം മുതല്‍ ആധിപത്യം നേടിയിരുന്ന റോജര്‍ ഫെഡററുടെ വിജയം ഉറപ്പായിരുന്നു. ഇതോടെ റോജര്‍ ഫെഡറര്‍ 2004ല്‍ മൂന്ന് ഗ്രാന്റ് സ്ലാം നേടിയ ടെന്നീസ് താരമായി. യുഎസ് ഓപ്പണിന് പുറമെ ആസ്ത്രേല്യന്‍ ഓപ്പണും വിംബിള്‍ഡണും റോജര്‍ ഫെഡറര്‍ നേരത്തെ നേടിയിരുന്നു. 1988ന് ശേഷം ഇതാദ്യമായാണ് ഒരു ടെന്നീസ് താരം ഈ നേട്ടം സ്വന്തമാക്കുന്നത്.
ഇതോടെ 14 ഗ്രാന്റ് സ്ലാം കിരീടം നേടിയ പീറ്റ് സാംപ്രസിന്റെ റിക്കാര്‍ഡിലേക്ക് കണ്ണുനടുകയാണ് റോജര്‍ ഫെഡറര്‍. 22 വയസ്സുള്ളപ്പോള്‍ പീറ്റ് സാംപ്രസ് നാല് ഗ്രാന്റ് സ്ലാം കിരീടം നേടിയിരുന്നു. 23കാരനായ റോജര്‍ ഫെഡറര്‍ ഇപ്പോള്‍ മൂന്ന് ഗ്രാന്റ് സ്ലാമുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications