ഇസ്ലാമബാദ്: ഇന്ത്യയ്ക്ക് ആശ്വസിയ്ക്കാം. ലാഹോര്‍ ടെസ്റില്‍ ഇന്ത്യയുടെ അന്തകനായ ഉമര്‍ ഗുല്‍ റാവല്‍പിണ്ടിയില്‍ നടക്കുന്ന മൂന്നാം ടെസ്റില്‍ മത്സരിയ്ക്കാനില്ല.
നട്ടെല്ലിലെ വേദന കാരണമാണ് ഉമര്‍ ഗുലിനെ ടെസ്റ് ടീമില്‍ നിന്നും പാകിസ്ഥാന്‍ പുറത്തുനിര്‍ത്തിയിരിക്കുന്നത്. റാവല്‍പിണ്ടിയില്‍ ഏപ്രില്‍ 13 ചൊവാഴ്ചയാണ് മൂന്നാം ടെസ്റ് തുടങ്ങുന്നത്.
പരിക്ക് പാകിസ്ഥാന് തലവേദനയാവുകയാണ്. ഉമര്‍ ഗുലിന് പുറമെ മറ്റൊരു പേസ് ബൗളറായ ഷബീര്‍ അഹമ്മദും മൂന്നാം ടെസ്റിന് കളിയ്ക്കില്ല. കാല്‍മുട്ടിനുതാഴെയുള്ള പരിക്കാണ് ഷബീര്‍ അഹമ്മദിനെ അലട്ടുന്നത്. വിക്കറ്റ് കീപ്പര്‍ മോയിന്‍ഖാന്‍, അബ്ദുള്‍ റസാഖ് എന്നിവരും പരിക്കു കാരണം മൂന്നാം ടെസ്റില്‍ കളിയ്ക്കില്ല.
എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിയ്ക്കില്ലെന്നും രണ്ടാം ടെസ്റിലെ വിജയം ആവര്‍ത്തിയ്ക്കുമെന്നും ടീമിന്റെ മുഖ്യസെലക്ടറായ വാസിം ബാരി പറഞ്ഞു.