For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉമാഭാരതി മില്‍ഖാ സിംഹിനെതിരെ

By Staff

ദില്ലി: തനിക്ക് അര്‍ജുന അവാര്‍ഡ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏറെ വൈകിയെന്ന പറക്കും സിംഹ് മില്‍ഖാ സിംഹിന്റെ ആരോപണത്തിനെതിരെ കേന്ദ്ര സ്പോര്‍ട്സ് മന്ത്രി ഉമാഭാരതി. ആര്‍ക്കും തന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരമുണ്ട്. എന്നാല്‍ അത് ഒരു അഭിമാനപ്രശ്നമാക്കി മാറ്റാന്‍ ശ്രമിക്കരുത് - കേന്ദ്ര മന്ത്രി പറഞ്ഞു.

മില്‍ഖാ സിംഹിന്റെ പ്രസ്താവനകള്‍ ഞാന്‍ പത്രത്തില്‍ വായിച്ചു. നിങ്ങളുടെ വികാരം പ്രകടിപ്പിക്കുന്നത് ശരി തന്നെ. ഇന്ത്യന്‍ അത്ലറ്റിക്സിലെ മികച്ച പ്രതിഭയെന്ന അര്‍ഥത്തില്‍ ഞങ്ങള്‍ അത് സ്വീകരിക്കും. എന്നാല്‍ അതേ വിഷയം തന്നെ ആവര്‍ത്തിച്ച് പറയുന്നത് ശരിയല്ല. ഇതേ അംഗീകാരം നേടിയ മറ്റു കായികതാരങ്ങളെ അവഹേളിക്കുന്നതിനു തുല്യമാണത.്- ഉമാഭാരതി പറഞ്ഞു.

ചിലപ്പോള്‍ വ്യക്തിഗത നേട്ടത്തിനായിരിക്കും അവാര്‍ഡ് നല്‍കുന്നത്. ചിലപ്പോള്‍ ഗ്ലാമറിനും. മറ്റു ചിലപ്പോള്‍ ഇതു രണ്ടിനും കൂടിയായിരിക്കും. ആജീവനാന്ത ബഹുമതിയായാണ് മില്‍ഖയ്ക്ക് അര്‍ജുന അവാര്‍ഡ് നല്‍കിയിരിക്കുന്നത് - അവര്‍ വിശദീകരിച്ചു.

ആഫ്രോ-ഏഷ്യന്‍ ഗെയിംസ് നടക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികബാധ്യത വഹിക്കേണ്ടി വന്നിട്ടുണ്ട്. ഗെയിംസിനു വേണ്ടി ചുരുങ്ങിയത് 150 കോടിയെങ്കിലും സര്‍ക്കാര്‍ ചെലവഴിക്കേണ്ടിവരും.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പിടിപ്പുകേട് മൂലമാണ് ചെലവ് ഇത്രയും വര്‍ദ്ധിച്ചത്. ഗെയിംസിന്റെ 50 ശതമാനം ചെലവ് തങ്ങള്‍ വഹിക്കാമെന്നായിരുന്നു ഐഒസി ആദ്യം പറഞ്ഞത്. എന്നാല്‍ കായികതാരങ്ങളുടെയും ഒഫിഷ്യലുകളുടെയും ചെലവ് മാത്രമേ നോക്കാന്‍ തങ്ങള്‍ക്ക് കഴിയൂ എന്നാണ് അവര്‍ പിന്നീട് പറഞ്ഞത്. പീന്നീട് എല്ലാത്തില്‍ നിന്നും അവര്‍ ഒഴിഞ്ഞു മാറി. ഇപ്പോള്‍ എല്ലാം സര്‍ക്കാരിന്റെ തലയിലാണ്.

ആദ്യത്തെ ആഫ്രോ-ഏഷ്യന്‍ ഗെയിംസായതുകൊണ്ടാണ് സര്‍ക്കാര്‍ ഇത്രയധികം ചെലവ് വഹിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. നവംബര്‍ മുന്നു മതല്‍ 11 വരെയാണ് ദില്ലിയില്‍ ഗെയിംസ് നടക്കുന്നത്.

Story first published: Wednesday, December 7, 2011, 13:50 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+