Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎഇ ഇന്ത്യയെ തകര്‍ത്തു

അബുദാബി: ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടി നല്കിക്കൊണ്ട് യുഎഇയ്ക്ക് ജയം. ഏപ്രില്‍ 26 വ്യാഴാഴ്ച നടന്ന ലോകകപ്പ് യോഗ്യതാമത്സരത്തിലെ ഈ വിജയം യുഎഇയ്ക്ക് നേരത്തെ ഇന്ത്യയോടേറ്റ പരാജയത്തിനുള്ള മധുരപ്രതികാരവുമായി. കളിയുടെ രണ്ടാം പകുതിയില്‍ 63-ാം മിനിറ്റില്‍ സുബൈത് ഖതിര്‍ ആണ് യുഎഇയ്ക്ക് വിജയഗോള്‍ നേടിക്കൊടുത്തത്.

ഇന്ത്യയെ സംബന്ധിച്ചത്തോളം നിര്‍ഭാഗ്യത്തിന്റെ വ്യാഴാഴ്ചയായിരുന്നു. ഇന്ത്യയുടെ സൂപ്പര്‍താരം ബൈച്ചുംഗ് ബൂട്ടിയ ചുവന്ന കാര്‍ഡ് കണ്ട് പുറത്തായതോടെയാണ് ഇന്ത്യയുടെ തോല്വിയ്ക്ക് കളമൊരുങ്ങിയത്. രണ്ടു മിനിററ് കഴിഞ്ഞയുടന്‍ സുബൈത് ഖതിര്‍ ഇന്ത്യയുടെ ഗോള്‍വല കുലുക്കി.

തുടക്കം മുതലേ ഇരുപക്ഷവും അന്യോന്യം ആക്രമിച്ച് കളിക്കുകയായിരുന്നു. പക്ഷെ ആദ്യ പകുതിയില്‍ അവസരം മുതലാക്കാന്‍ ഇരുകൂട്ടര്‍ക്കും കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ പരസ്പരമുള്ള ആക്രമണങ്ങള്‍ കൂടുതല്‍ കടുത്തതായി. എന്നിട്ടും ഭാഗ്യം ഇരുകൂട്ടരേയും കടാക്ഷിച്ചില്ല. രണ്ടാം പകുതിയില്‍ 61-ാം മിനിറ്റിലായിരുന്നു ബൂട്ടിയ ചുവപ്പു കാര്‍ഡ്കണ്ട് പുറത്തായത്. ബൂട്ടിയ പുറത്തായതോടെ പത്ത് പേരെ വച്ച് കളിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായി. ബൂട്ടിയയുടെ അഭാവം ഇന്ത്യന്‍ പ്രതിരോധ നിരയെ അല്പമൊന്ന് തളര്‍ത്തി. ഈ തളര്‍ച്ച മുതലാക്കിയാണ് യുഎഇ ഗോള്‍ നേടിയത്. ഒരു ഗോള്‍ വീണതിന് ശേഷം ഇന്ത്യ ഒട്ടേറെ നല്ല ആക്രമണങ്ങള്‍ നടത്തിയെങ്കിലും എല്ലാം യുഎഇ പ്രതിരോധത്തില്‍ തട്ടിത്തകരുകയായിരുന്നു.

Story first published: Wednesday, December 7, 2011, 13:53 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+