മിച്ചിഗണ്‍ : ബോക്സിംഗ് റിംഗില്‍ ഇടിമുഴക്കവും പുറത്ത് വിവാദവും സൃഷ്ടിച്ച മൈക്ക് ടൈസണ് അവസാന മത്സരത്തില്‍ വിജയം.
ഒക്ടോബര്‍ 21 ശനിയാഴ്ച നടന്ന തന്റെ അവസാന മത്സരത്തില്‍ കനത്ത ഇടികള്‍ കൊണ്ട് ടൈസണ്‍ പോളണ്ടുകാരന്‍ ആന്‍ഡ്രൂ ഗൊലാട്ടയെ തോല്‍പ്പിച്ചു. പത്ത് റൗണ്ട് നിശ്ചയിച്ച മത്സരത്തില്‍ നിന്നും രണ്ടാം റൗണ്ടില്‍ തന്നെ ഗൊലാട്ട റഫറിയെയും തള്ളിമാറ്റി പിന്‍വാങ്ങിയതിനെ തുടര്‍ന്ന് ടൈസണെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ആന്‍ഡ്രൂ ഗൊലാട്ടയുമായുള്ള മത്സരത്തിന് ശേഷം രംഗം വിടുമെന്നാണ് മൈക്ക് ടൈസണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അടിക്കടി അഭിപ്രായം മാറ്റുന്ന ടൈസണ്‍ വിരമിക്കാനുള്ള തീരുമാനം മാറ്റുമെന്ന പ്രതീക്ഷയിലാണ് കായികപ്രേമികള്‍.